ad
Deshabhimani

ആംബുലൻസ് കേന്ദ്രത്തിന് സമീപം ഷെൽ അവശിഷ്ടം; 2 ആരോഗ്യ ജീവനക്കാർക്ക് പരിക്ക്

health
വെബ് ഡെസ്ക്

Published on Mar 18, 2026, 12:35 PM | 1 min read

കുവൈത്ത് സിറ്റി: ആംബുലൻസ് കേന്ദ്രത്തിന് സമീപം ഷെൽ അവശിഷ്ടം പതിച്ച്‌ അടിയന്തര ആരോഗ്യ സംഘത്തിലെ രണ്ടംഗങ്ങൾക്ക് പരിക്കേറ്റതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഇരുവരും ജോലിയിലുണ്ടായ സമയത്താണ് ആക്രമണം ഉണ്ടായതെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുള്ള അൽ -സനദ് വ്യക്തമാക്കി.


അടിയന്തര മെഡിക്കൽ സംഘങ്ങൾ സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷ നൽകിയശേഷം പരിക്കേറ്റവരെ സമീപ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ ചികിത്സ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനും ചികിത്സാ സേവനങ്ങൾ തടസ്സമില്ലാതെ തുടരാനുമായി ബന്ധപ്പെട്ട എല്ലാ ഏജൻസികളുമായും ഏകോപിപ്പിച്ച്‌ സാഹചര്യം നിരന്തരം വിലയിരുത്തുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home