ഒമാൻ അതിഥിരാജ്യം; ഷാർജ പുസ്‌തകോത്സവം നവംബർ 4 മുതൽ 15 വരെ

ഷാർജ: ഷാർജ അന്താരാഷ്‌ട്ര പുസ-്‌തകോത്സവത്തിന്റെ 45–-ാം പതിപ്പ് നവംബർ നാലുമുതൽ 15 വരെ ഷാർജ എക-്‌സ-്‌പോ സെന്ററിൽ നടക്കും. "കഥകളാൽ നിർമിതം' എന്ന പ്രമേയത്തിലുള്ള ഇത്തവണത്തെ മേളയിൽ അറബ് ലോകത്തുനിന്നുള്ള 1151 പ്രസാധകരും 1122 അന്താരാഷ-്‌ട്ര പ്രസാധകരും പങ്കെടുക്കും. 124 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന 1500 സാംസ-്‌കാരിക പരിപാടികൾ സംഘടിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി. 25 രാജ്യത്തുനിന്നുള്ള 106 പ്രമുഖ എഴുത്തുകാരും ചിന്തകരും കലാകാരന്മാരും മേളയുടെ ഭാഗമാകും.
ഒമാനാണ് ഇത്തവണത്തെ അതിഥി രാഷ-്‌ട്രം. 41 എഴുത്തുകാരും കവികളും ഉൾപ്പെടെ 50 അംഗ സാംസ-്‌കാരിക പ്രതിനിധി സംഘം ഒമാനിൽനിന്ന് എത്തും. 15 സാംസ-്‌കാരിക സെഷനും 20 കലാപരിപാടിയും ഒമാൻ പവിലിയനിൽ അരങ്ങേറുമെന്ന് ഒമാൻ സാംസ-്‌കാരിക, കായിക, യുവജന മന്ത്രാലയ ഡയറക-്‌ടർ അഹമ്മദ് ബിൻ സൗദ് അൽ റവാഹി അറിയിച്ചു. ഒമാനി എഴുത്തുകാരൻ സഹ്റാൻ അൽ ഖാസിമി, കവി ഹസൻ അൽ മത്രൂഷി എന്നിവരും മേളയുടെ ഭാഗമാകും.
ബുക്കർ പുരസ-്‌കാര ജേതാവ് ഡെയ്‌സി റോക്ക്‌വെൽ, അമേരിക്കൻ-–കനേഡിയൻ എഴുത്തുകാരൻ ജോൺ വെയ്‌ലന്റ്, നൈജീരിയൻ സാഹിത്യകാരി എൻനെഡി ഒകോറഫോർ, ബ്രിട്ടീഷ് നോവലിസ്റ്റ് ക്ലെയർ മക്കിന്റോഷ്, ചൈനീസ് എഴുത്തുകാരൻ ലിയു ഷെൻയുൻ, ഫിലിപ്പിനോ ചരിത്രകാരൻ ആംബെത് ആർ ഒകാംപോ തുടങ്ങിയവരും അതിഥികളാകും. മൊറോക്കൻ ചിന്തകൻ ഡോ. സഈദ് യക്തീൻ, ലബനീസ് നാടകകൃത്ത് റഫീഖ് അലി അഹമ്മദ്, കുവൈത്തി നോവലിസ്റ്റ് സൗദ് അൽസനൂസി എന്നിവരും അറബ് സാഹിത്യ സംവാദങ്ങൾക്ക് നേതൃത്വം നൽകും. മലയാളികളടക്കമുള്ള നിരവധി എഴുത്തുകാരുടെ പുസ്‌തകങ്ങൾ മേളയിൽ പ്രകാശിപ്പിക്കും.
വായനയും പുസ-്‌തകങ്ങളും വഴി മനുഷ്യവികസനവും സംസ-്‌കാരങ്ങളുടെ കൂടിച്ചേരലും സാധ്യമാക്കുകയെന്ന ഷാർജ ഭരണാധികാരി ഷെയ്‌ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ വീക്ഷണമാണ് മേളയെ നയിക്കുന്നതെന്ന് ഷാർജ ബുക്ക് അതോറിറ്റി സിഇഒ അഹമ്മദ് ബിൻ റക്കാദ് അൽ അമേരി പറഞ്ഞു.








0 comments