ഷാർജ ഇന്ത്യൻ സ്‌കൂൾ ഫിഫ ഫീവർ

ഷാർജ : ഫുട്ബോൾ ലോകകപ്പിന്റെ ആവേശം വിദ്യാർഥികൾക്ക് പകർന്നുനൽകാൻ ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസ അങ്കണത്തിൽ "ഫിഫ ഫീവർ' സംഘടിപ്പിച്ചു. "ഒരു ലോകം ഒരു കളി ഒരു ആവേശം: 2026-ൽ ലോകം ഒന്നിക്കുന്നു' എന്ന സന്ദേശത്തിലായിരുന്നു പരിപാടി. ഫിസിക്കൽ എഡ്യുക്കേഷൻ ഹെൽത്ത് ആൻഡ് വെൽനസ് ക്ലബ്ബുമായി സഹകരിച്ച് ആവേശകരമായ പരിപാടികളാണ് ഒരുക്കിയതെന്ന് പ്രിൻസിപ്പൽ വിജിമോൻ അയ്യപ്പൻ പറഞ്ഞു. ഫുട്ബോൾ റാലി, ഐക്യദാർഢ്യ ബാനർ ഒപ്പിടൽ ചടങ്ങ്, പെനാൽറ്റി ഷൂട്ടൗട്ട് മത്സരം, ലോകകപ്പ് ക്വിസ് എന്നിവ നടന്നു.
ബ്രസീൽ–അർജന്റീന പ്രദർശന മത്സരത്തിൽ ബ്രസീൽ ടീം ജേതാക്കളായി. വിദ്യാർഥികളും അധ്യാപകരും തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ടീമുകളുടെ ജഴ്സി ധരിച്ച് റാലിയിൽ അണിനിരന്നു. ലോകകപ്പിൽ വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കാനാണ് പരിപാടികൾ സംഘടിപ്പിച്ചതെന്ന് സ്കൂൾ കായികവിഭാഗം മേധാവി പ്രനോജ് പറഞ്ഞു. സ്പോർട്സ് ഇവന്റ്‌സ് കോ ഓർഡിനേറ്റർ മൻസൂർ അലി, കായിക അധ്യാപകർ, സ്‌പോർട്സ് ഹൗസ് ക്യാപ്റ്റന്മാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.










0 comments