ട്രാഫിക് പിഴയിൽ ഇളവ് പ്രഖ്യാപിച്ച് ഷാർജ എമിറേറ്റ്

ഷാർജ: ട്രാഫിക് പിഴയിൽ ഇളവ് പ്രഖ്യാപിച്ച് ഷാർജ എമിറേറ്റ്. ട്രാഫിക് നിയമം ലംഘിച്ച് 60 ദിവസത്തിനകം പിഴ ഒടുക്കിയാൽ 35 ശതമാനം ഇളവാണ് ലഭിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ പിഴയടച്ചാൽ 25 ശതമാനം ഇളവ് ലഭിക്കും. ഷാർജ ഉപ ഭരണാധികാരിയും എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സാലിം അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് തീരുമാനം.
സമയബന്ധിതമായി പിഴയടക്കുന്നത് പ്രോത്സാഹിപ്പിക്കുകയും താമസക്കാരുടെ സാമ്പത്തികഭാരം കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഇളവ് നൽകുന്നതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. വാഹനങ്ങൾ പിടിച്ചു വെക്കുന്ന കാലയളവ്, പിഴ ഈടാക്കുന്നതിനുള്ള ഫീസ്, വൈകിയതിന് ഈടാക്കുന്ന പിഴ എന്നിവയ്ക്കും ഇത് ബാധകമാണ്. ഗുരുതരമായ നിയമലംഘനങ്ങൾക്ക് ഈ ഇളവ് ബാധകമല്ല.









0 comments