ad
Deshabhimani

ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കാൻ 35 മില്യൺ ദിർഹം അനുവദിച്ച് ഷാർജ കോപ്പറേറ്റീവ് സൊസൈറ്റി

sharjah co op
വെബ് ഡെസ്ക്

Published on Feb 18, 2026, 06:26 PM | 1 min read

ഷാർജ : റംസാൻ മാസത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് വൻ വിലക്കിഴിവുമായി ഷാർജ കോപ്പറേറ്റീവ് സൊസൈറ്റി. 10000 ത്തിലധികം ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കുന്നതിനായി 35 മില്യൺ ദിർഹമാണ് സൊസൈറ്റി അനുവദിച്ചത്. സഹകരണ സംഘത്തിന്റെ വിവിധ ശാഖകളിലും ഓൺലൈൻ സ്റ്റോറുകളിലും ഇതിനകം തന്നെ ഓഫറുകൾ ആരംഭിച്ചിട്ടുണ്ട്. റംസാൻ മാസത്തിനു മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം.


എണ്ണ, പഞ്ചസാര, അരി തുടങ്ങിയ അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ 10,000 ഇനങ്ങൾക്കാണ് 75 ശതമാനം വരെ ഇളവ് നൽകുന്നതെന്ന് ഷാർജ സഹകരണ സൊസൈറ്റി സി ഇ ഒ മാജിദ് സാലം അൽ ജുനൈദ് പറഞ്ഞു. 99 ദിർഹം മുതൽ 399 ദിർഹം വരെയുള്ള മൂന്ന് തരത്തിലുള്ള റമദാൻ കിറ്റുകളും വിപണിയിൽ ഇറക്കിയിട്ടുണ്ട്. ഏകദേശം 50 ശതമാനം ലാഭത്തിൽ ലഭിക്കുന്ന ഈ കിറ്റുകളിൽ അരി, പഞ്ചസാര, മാവ്, എണ്ണ, ജൂസുകൾ തുടങ്ങിയ അവശ്യവസ്തുക്കൾ ആണുള്ളത്. വിതരണ കമ്പനികളുമായി സഹകരിച്ച് സാധനങ്ങളുടെ മതിയായ സ്റ്റോക്കും വില സ്ഥിരതയും സൊസൈറ്റി ഉറപ്പാക്കിയിട്ടുണ്ട്.


ജീവകാരുണ്യ സംഘടനകളുമായി സഹകരിച്ച് അർഹരായ കുടുംബങ്ങൾക്ക് റമദാൻ കിറ്റുകൾ വിതരണം ചെയ്യാനും സൊസൈറ്റിക്ക് പദ്ധതിയുണ്ട്. കൂടാതെ അൽ റഹ്മാനിയ കൊമേഴ്സ്യൽ സെന്ററിൽ പ്രത്യേക റമദാൻ മാർക്കറ്റ് സംഘടിപ്പിക്കും. പ്രാദേശിക സംരംഭകരെ പിന്തുണയ്ക്കുന്നതിനായി നൂറുലധികം പ്രാദേശിക പദ്ധതികൾക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാൻ ഇവിടെ അവസരം നൽകും. റംസാൻ കാലയളവിൽ ഉൽപ്പന്നങ്ങളുടെ ലഭ്യത കുറയാതിരിക്കാൻ വലിയ തോതിലുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് മാർക്കറ്റിംഗ് ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ഫൈസൽ ഖാലിദ് അൽ നബൂദ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home