ശക്തി ഇ എം എസ്–എ കെ ജി അനുസ്‌മരണം

അബുദാബി: ശക്തി തിയറ്റഴ്സ് അബുദാബി ഇ എം എസ്–എ കെ ജി അനുസ്‌മരണം സംഘടിപ്പിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ വി കെ സനോജ് ഉദ്‌ഘാടനം ചെയ്‌തു. ശക്തി ആക്ടിങ് പ്രസിഡന്റ് അസീസ് ആനക്കര അധ്യക്ഷനായി.
ഇന്ത്യൻ ഫുട്‌ബോൾ താരം സി കെ വിനീത്, സാഹിത്യ വിഭാഗം സെക്രട്ടറി ഷെറിൻ വിജയൻ, ലോക കേരള സഭ അംഗം അഡ്വ. അൻസാരി, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ കെ ബീരാൻകുട്ടി, ശക്തി വനിതാവിഭാഗം സെക്രട്ടറി അഞ്‌ജലി ജസ്റ്റിൻ എന്നിവർ സംസാരിച്ചു. ശക്തി ജനറൽ സെക്രട്ടറി എ എൽ സിയാദ് സ്വാഗതവും ട്രഷറർ രാജീവ് മാഹി നന്ദിയും പറഞ്ഞു.
ശക്തി തിയറ്റഴ്സ് സംഘടിപ്പിച്ച ഇ എം എസ്–എ കെ ജി അനുസ്‌മരണത്തിൽ വി കെ സനോജ് സംസാരിക്കുന്നു










0 comments