Deshabhimani

സൗദിയിൽ വാണിജ്യ രജിസ്ട്രേഷൻ ഇല്ലാത്ത സ്ഥാപനങ്ങളുടെയും ഉടമസ്ഥാവകാശം മാറ്റാം

Qiwa.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 23, 2026, 07:40 AM | 1 min read

റിയാദ്: വാണിജ്യ രജിസ്ട്രേഷൻ ഇല്ലാത്ത സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശവും നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി മറ്റൊരാൾക്ക് കൈമാറാമെന്ന് സൗദി മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള ഖിവാ പ്ലാറ്റ്ഫോം വ്യക്തമാക്കി.


​വാണിജ്യ രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റം വാണിജ്യ മന്ത്രാലയം വഴിയാണ് നടത്തേണ്ടത്. ലൈസൻസ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിന് ബന്ധപ്പെട്ട ലൈസൻസ് അനുവദിച്ച അധികൃതരെ സമീപിക്കണം. നടപടികൾ പൂർത്തിയാകുന്നതോടെ പുതിയ ഉടമയുടെ വിവരങ്ങൾ ഖിവാ പ്ലാറ്റ്ഫോമിൽ പുതുക്കും.


​ഉടമസ്ഥാവകാശം മാറിയാലും ജീവനക്കാരുടെ തൊഴിൽ കരാറുകൾക്ക് സാധുത തുടരുമെന്ന് തൊഴിൽ നിയമത്തിലെ 18–-ാം വകുപ്പ് വ്യക്തമാക്കുന്നു. സ്ഥാപനത്തിന്റെ ഉടമ മാറിയാലും ജീവനക്കാരുടെ സേവനകാലം തുടർച്ചയായി കണക്കാക്കും.


​ഉടമസ്ഥാവകാശം കൈമാറുന്നതിന് മുമ്പുള്ള കാലയളവിൽ ജീവനക്കാർക്ക് ലഭിക്കേണ്ട ശമ്പളം, സേവനാനുകൂല്യം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുടെ കാര്യത്തിൽ പഴയ ഉടമയ-്ക്കും പുതിയ ഉടമയ-്‌ക്കും സംയുക്ത ഉത്തരവാദിത്വമുണ്ടാകും.


​വ്യക്തിഗത ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ കാര്യത്തിൽ ജീവനക്കാരുടെ നിലവിലുള്ള അവകാശങ്ങൾ കൈമാറാൻ പഴയ ഉടമയ-്‌ക്കും പുതിയ ഉടമയ-്‌ക്കും ധാരണയിലെത്താം. എന്നാൽ ഇതിന് ജീവനക്കാരന്റെ രേഖാമൂലമുള്ള സമ്മതം ആവശ്യമാണ്. സമ്മതമില്ലാത്ത ജീവനക്കാരന് തൊഴിൽ കരാർ അവസാനിപ്പിക്കാനും പഴയ ഉടമയിൽനിന്ന് അർഹമായ ആനുകൂല്യങ്ങൾ കൈപ്പറ്റാനും അവകാശമുണ്ടെന്നും ഖിവാ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home