റിയാദിൽ സൈനിക മെഡിക്കൽ കേന്ദ്രവും ക്ലിനിക്കും ഉദ്ഘാടനം ചെയ്തു

റിയാദ്: റിയാദിലെ പുതിയ സൈനിക മെഡിക്കൽ കേന്ദ്രവും ചികിത്സാ ക്ലിനിക്കും സൗദി ആഭ്യന്തര മന്ത്രി അബ-്ദുൾ അസീസ് ബിൻ സൗദ് ബിൻ നായിഫ് ഉദ്ഘാടനംചെയ-്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ മെഡിക്കൽ സേവന വിഭാഗത്തിന് കീഴിലാണ് ഇവ പ്രവർത്തിക്കുന്നത്.
മെഡിക്കൽ കേന്ദ്രത്തിൽ അത്യാഹിത ചികിത്സ, ജനറൽ മെഡിസിൻ, ഫിസിയോതെറാപ്പി, പുനരധിവാസം, ഫാർമസി തുടങ്ങിയ സേവനങ്ങൾ ലഭ്യമാകും. ചികിത്സാ, രോഗനിർണയ സംവിധാനങ്ങളും ഉപകരണങ്ങളും മന്ത്രി വിലയിരുത്തി.
സുരക്ഷാ വിഭാഗങ്ങളിൽ ജോലിക്കായി അപേക്ഷിക്കുന്നവരുടെ ആരോഗ്യപരിശോധനയും കായികക്ഷമതാ വിലയിരുത്തലും നടത്താനാണ് സൈനിക മെഡിക്കൽ കമ്മിറ്റി ക്ലിനിക്കുകൾ. റേഡിയോളജി, ലബോറട്ടറി, ദന്തചികിത്സ, വിവിധ സ-്പെഷ്യാലിറ്റി ക്ലിനിക്കുകൾ എന്നിവയും ഇവിടെയുണ്ട്. സൗദിയിലെ മെഡിക്കൽ നഗരങ്ങൾ, സുരക്ഷാസേനാ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, പ്രത്യേക ക്ലിനിക്കുകൾ എന്നിവയുൾപ്പെടുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ആരോഗ്യസേവന ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ കേന്ദ്രങ്ങൾ ആരംഭിച്ചത്. ചികിത്സാ-രോഗനിർണയ സേവനങ്ങളുടെ കാര്യക്ഷമതയും ആരോഗ്യപരിചരണത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.









0 comments