7.5 ലക്ഷം സൈബറാക്രമണം തടഞ്ഞു

ദുബായ്: യുഎഇയിൽ വിവിധ മേഖലകളെ ലക്ഷ്യമിട്ട് നടന്ന 7.5 ലക്ഷത്തോളം സൈബർ ആക്രമണശ്രമങ്ങൾ കണ്ടെത്തി പ്രതിരോധിച്ചതായി സൈബർ രക്ഷാസമിതി. ഫിഷിങ്, വിദൂരമായി കോഡുകൾ പ്രവർത്തിപ്പിക്കാനുള്ള ശ്രമങ്ങൾ, നിർമിത ബുദ്ധിയും നൂതന സാങ്കേതികവിദ്യകളും ഉപയോഗിച്ചുള്ള സൈബർ ആക്രമണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഊർജം, വിദ്യാഭ്യാസം തുടങ്ങിയ നിർണായക മേഖലകളെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണശ്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണവും പ്രതിരോധ നടപടികളും ശക്തമായി തുടരുകയാണെന്ന് സമിതി വ്യക്തമാക്കി.








0 comments