Deshabhimani

നെടുമ്പാശേരി വാഹനക്കുരുതി; സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ഗോപികയുടെ കുടുംബം

suhail
വെബ് ഡെസ്ക്

Published on Oct 22, 2026, 02:34 PM | 1 min read

നെടുമ്പാശേരി: നെടുമ്പാശേരി വാഹനാപകട കേസിൽ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് അപകടത്തില്‍ മരിച്ച പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഗോപികയുടെ കുടുംബം. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കുടുംബം കത്ത് നല്‍കി. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. ജോണ്‍ എസ് റാല്‍ഫിന്റെ പേരാണ് കുടുംബം നിര്‍ദേശിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ആരാഞ്ഞതായും കേസില്‍ നീതി ലഭിക്കണമെന്നും ദേവികയുടെ അമ്മ സരിത പറഞ്ഞു. ഡിവൈ എസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദേവികയുടെ വീട്ടിലെത്തി കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയത്.


gopika familyഗോപികയുടെ കുടുംബം


അതേസമയം, വാഹനാപക്കുരുതിയിലെ മുഖ്യപ്രതി സുഹൈല്‍ സജീവിനെ സെന്‍ട്രല്‍ ജയിലേക്ക് മാറ്റണമെന്ന ആവശ്യം അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. ബോസ്റ്റല്‍ സ്‌കൂള്‍ സൂപ്രണ്ട് നല്‍കിയ അപേക്ഷയാണ് കോടതി തള്ളിയത്. സുഹൈല്‍ സജീവ് അടക്കമുള്ള നാല് പ്രതികള്‍ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിക്കും. പ്രതികള്‍ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് ചൂണ്ടികാണിച്ച് അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം നിരസിച്ചിരുന്നു.


ഈ മാസം 11ന് പുലർച്ചെയാണ് നെടുമ്പാശേരി എയർപോട്ട് റോഡിൽ അപകടമണ്ടായത്. മദ്യലഹരിയിൽ അമിതവേ​ഗതയിലെത്തിയ മിനി കൂപ്പർ വാഹനം സ്കൂട്ടർ യാത്രികരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ കൽപ്പറ്റ മടക്കിമല താഴെവീട്ടിൽ സന്തോഷ്‌ഭവനിൽ സന്തോഷിന്റെ മകൾ ദേവിക (21), പാലക്കാട്‌ കരിമ്പ ചെമ്പൻത്തിട്ട മുള്ളൻകുഴിയിൽ വീട്ടിൽ പ്രദീപ്‌കുമാറിന്റെ മകൾ ഗോപിക (21), കർണാടക സുള്ള്യ കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്റെ മകൾ ഇയാസ്‌ (21) എന്നിവരാണ്‌ മരിച്ചത്‌. ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരം സ്ഥാപന ഉടമയാണ് സുഹൈലിന്റെ കുടുംബം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home