സലാം കളനാടിന്റെ ‘മടക്കപ്രവാസം’ പ്രകാശിപ്പിച്ചു

ഷാർജ : സലാം കളനാടിന്റെ ആദ്യ കവിതാസമാഹാരം ‘മടക്കപ്രവാസം’ ഷാർജ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിൽ പ്രകാശിപ്പിച്ചു. കവിയും മാധ്യമപ്രവർത്തകനുമായ കുഴൂർ വിത്സൻ, എം സി എ നാസിറിന് നൽകി പുസ്‌തകം പ്രകാശിപ്പിച്ചു. എഴുത്തുകാരൻ റാഫി പള്ളിപ്പുറം പുസ്‌തകം പരിചയപ്പെടുത്തി. ഡോ. അബൂബക്കർ, എഴുത്തുകാരി സജ്‌ന അബ്‌ദുള്ള, സൈകതം ബുക്‌സ് പ്രതിനിധി സംഗീത, അഷ്‌റഫ് തൃക്കരിപ്പൂർ മധുസൂദനൻ, അബൂബക്കർ തിരൂർ എന്നിവർ സംസാരിച്ചു. സലാമിന്റെ അനുഭവങ്ങളും ഓർമകളും ഉൾക്കൊള്ളുന്ന 42 കവിതയാണ് പുസ്‌തകത്തിലുള്ളത്. സൈകതം ബുക്‌സ് ആണ് പ്രസാധകർ.








0 comments