സലാല ട്രാവലേഴ്സ് ക്ലബ്ബ് വടംവലി മത്സരം നവംബർ ആറിന്

സലാല: സലാല ട്രാവലേഴ്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന മെഗ വടംവലി മത്സരം നവംബർ ആറിന് അഞ്ചാം നമ്പറിലെ ഫാസ് അക്കാദമി മൈതാനിയിൽ നടക്കും.
വെള്ളി വൈകിട്ട് നാലി ന് ആരംഭിക്കുന്ന മത്സരത്തിൽ വനിതകൾക്കായി പ്രത്യേക മത്സരവും ഒരുക്കുന്നുണ്ട്. ആദ്യമെത്തുന്ന നാല് ടീമുകൾക്ക് സമ്മാനം നൽകും ഒന്നാം സമ്മാനം 250 റിയാലും, ആടുമാണ്.
രണ്ടാം സമ്മാനം 100 റിയാലും മറ്റുമാണ്. പ്രമുഖ വ്യക്‌തികൾ അതിഥികളായി സംബന്ധിക്കും പരിപാടിയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി അഡ്‌മിൻമാരായ ബാബു സിദ്ദീഖ്, ഫാറൂഖ്, അനസ്, ഉസ്മാൻ, ശിഹാബ് ആലടി എന്നിവർ പറഞ്ഞു








0 comments