Deshabhimani

ഈദ് അവധിയിൽ രക്തദാന ക്യാമ്പൊരുക്കി സലാല ട്രാവലേഴ്സ് ക്ലബ്ബ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 05, 2025, 01:34 PM | 1 min read

സലാല: ഈദ് അവധി ദിനത്തിൽ സലാല ട്രാവലേഴ്സ് ക്ലബ്ബ് കെയർ ഫോണുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സുൽത്താൻ ഖാബൂസ് ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് ബ്ലഡ് ബാങ്കിലാണ് ക്യാമ്പൊരുക്കിയത്.


നൂറിലധികം പേർ രക്തധാന ക്യാമ്പിൽ പങ്കെടുത്തു. രാവിലെ ഇന്ത്യൻ എംബസി കോൺസുലാർ ഏജന്റ് ഡോ കെ സനാതനൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രത്യേക ക്ഷണിതാക്കളും ചടങ്ങിൽ പങ്കെടുത്തു. ഇത് മുന്നാം തവണ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് അഡ്മിൻ സിറാജ് സിദാൻ പറഞ്ഞു. അഡ്മിൻമാരായ സിദ്ദീഖ് ബാബു, അനസ് പോപ്സ്, ഫാറൂഖ് സലാല, ശിഹാബ് ആലടി എന്നിവർ നേത്യത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home