ad
Deshabhimani

സലാല സ്റ്റാർ നൈറ്റ് ഒക്‌ടോബർ 23ന്

salalah stary night
വെബ് ഡെസ്ക്

Published on Aug 27, 2026, 04:12 PM | 1 min read

സലാല : സലാല സ്റ്റാർ നൈറ്റ്‌ പ്രീമിയം മ്യൂസിക്കൽ ഷോ ഒക്ടോബർ 23-ന് നടക്കുമെന്ന്‌ സംഘാടകർ. പരിപാടിയുടെ ഔദ്യോഗിക പോസ്റ്റർ ചലച്ചിത്ര സംവിധായകൻ അക്കു അക്ബർ പ്രകാശിപ്പിച്ചു. അൽ ഷാദി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ്‌ പരിപാടി. ഗ്രൂപ്പ് ചെയർമാൻ അബ്ദുൾ ലത്തീഫ്, പ്രോഗ്രാം കൺവീനർ ഡോ. അബൂബക്കർ സിദ്ദിഖ്, കോ കൺവീനർ നൂർ നവാസ്, സ്‌പോൺസർഷിപ് ലീഡ് ശിഹാബ് കളിക്കാവ്, ടെക്‌നിക്കൽ ഓപ്പറേഷൻസ് ഹെഡ് പ്രജീഷ്, ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് രാകേഷ് ഝാ, ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് ഡോ. കെ സനാതനൻ, തുംറൈത്ത് ഇന്ത്യൻ സ്‌കൂൾ പ്രസിഡന്റ്‌ റസൽ മുഹമ്മദ്, ലീഡ് അഡ്വൈസർ വി പി അബ-്‌ദുൾ സലാം എന്നിവർ പങ്കെടുത്തു.


ഹനാൻ ഷാ, കൃഷ്ണപ്രസാദ്, ഫാത്തിമ ജബ്ബാർ, ഈച്ചു തുടങ്ങിയ ഗായകർ വേദിയിലെത്തും. ​പരിപാടിക്ക് ഒരാഴ്‌ചമുമ്പ് റോഡ് ഷോ സംഘടിപ്പിക്കും. സംഗീത പ്രേമികളെയും കലാകാരന്മാരെയും ആകർഷിക്കാനായി പ്രത്യേക റീൽ ക്രിയേഷൻ മത്സരവും സംഘടിപ്പിക്കും. ടിക്കറ്റ് നിരക്കുകൾ സംബന്ധിച്ച വിവരങ്ങൾ വരുംദിവസങ്ങളിൽ ഔദ്യോഗികമായി അറിയിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home