Deshabhimani

സലാല കെഎംസിസി പുതിയ നേതൃത്വം

kmcc
വെബ് ഡെസ്ക്

Published on Apr 27, 2025, 05:53 PM | 1 min read

സലാല: കെഎംസിസി 2025-27 വർഷത്തിലേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. സലാല വിമൻസ് ക്ലബ്ബിൽ വച്ചു നടന്ന നാഷണൽ കൗൺസിൽ യോഗത്തിൽ തെരഞ്ഞെടുപ്പ് നടപടികൾക്ക് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം നേതൃത്വം നൽകി. ചെയർമാനായി നാസർ പെരിങ്ങത്തൂർ, പ്രസിഡന്റായി വി പി അബ്ദുസ്സലാം ഹാജി, ജനറൽ സെക്രട്ടറിയായി റഷീദ് കൽപ്പറ്റ, ട്രഷററായി ഹുസൈൻ കാചിലോടി, മെഡിക്കൽ ഫണ്ട് ചെയർമാനായി ഹമീദ് ഫൈസി എന്നിവരെ തെരഞ്ഞെടുത്തു.


വൈസ് പ്രസിഡന്റുമാരായി ആർ കെ അഹമദ്, മഹമൂദ് ഹാജി എടച്ചേരി, ജാബിർ ഷെരീഫ്, കാസിം കൊക്കൂർ, ഷൗക്കത്ത് കോവാർ എന്നിവരെയും സെക്രട്ടറിമാരായി ഷംസീർ കൊല്ലം, നാസർ കമൂന, അബ്ബാസ് തൊട്ടറ, സൈഫുദ്ദീൻ ആലിയമ്പത്, അൽത്താഫ് പെരിങ്ങത്തൂർ എന്നിവരെ തെരഞ്ഞെടുത്തു. പ്രസിഡന്റ് വി പി അബ്ദുസ്സലാം ഹാജി അധ്യക്ഷനായി. വേൾഡ് കെ എം സി സി സെക്രട്ടറി ഷബീർ കാലടി ആശംസകൾ നേർന്നു. റഷീദ് കൽപ്പറ്റ സ്വാഗതവും ഹുസൈൻ കാച്ചിലോടി നന്ദിയും പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home