ad
Deshabhimani

എമിറേറ്റ്‌സ്‌ റോഡ്‌: പുതിയ പദ്ധതിയുമായി ആർടിഎ

rta dubai
വെബ് ഡെസ്ക്

Published on Aug 13, 2025, 08:37 PM | 1 min read

ദുബായ് : വാഹന യാത്രക്കാർക്ക് തിരക്കേറിയ എമിറേറ്റ്‌സ് റോഡിൽ യാത്ര സുഗമമാക്കാൻ റോഡ്‌ പുനർ നിർമാണം അതിവേഗം നടക്കുന്നു. അത്യാധുനീക അറ്റകുറ്റപ്പണികളും പരിശോധനാ സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തിയാണ്‌ നിർമാണം. അറ്റകുറ്റപ്പണി പദ്ധതികളിൽ പ്രധാനം 14 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു പൂർണമായ പുനരുദ്ധാരണമാണെന്ന് ആർ ടി എയുടെ റോഡ് ആൻഡ് ഫെസിലിറ്റി മെയിന്റനൻസ് ഡയറക്ടർ അബ്ദുള്ള ലൂത്ത പറഞ്ഞു.

ദുബായിയുടെ നടപ്പാത ഗുണനിലവാര സൂചിക സാധാരണയായി 90 ശതമാനമോ അതിൽ കൂടുതലോ ആണെങ്കിലും എമിറേറ്റ്സ് റോഡിന്റെ സൂചിക 85 ശതമാനമാണ്‌.

ഗതാഗതക്കുരുക്കുള്ളതിനാലും ധാരാളം ഭാരവാഹനങ്ങൾ കടന്നുപോകുന്നതിനാലുമാണ് പുനർനിർമാണം നടത്തുന്നത് എന്ന് അബ്ദുള്ള ലൂത്ത പറഞ്ഞു. പദ്ധതി ഇപ്പോൾ 90 ശതമാനം പൂർത്തിയായി. ആഴ്ചയിൽ രണ്ട്‌ കിലോമീറ്റർ പ്രവർത്തനം പൂർത്തിയാക്കും. ഓഗസ്റ്റ് 25-നകം പദ്ധതി പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home