ad
Deshabhimani

യുട്യൂബർ ഖാദർ കരിപ്പൊടിക്കെതിരെ വധശ്രമത്തിന് കേസ്

Youtuber

യുട്യൂബർ ഖാദർ കരിപ്പൊടി

വെബ് ഡെസ്ക്

Published on Jun 29, 2026, 04:00 PM | 1 min read

കാസർകോട്: യുട്യൂബർ ഖാദർ കരിപ്പൊടിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. സാമ്പത്തിക ഇടപാടിനെച്ചൊല്ലി അബ്ദുൾ അഹാദിനെ ഖാദർ കരിപ്പൊടിയും സംഘവും ക്രൂരമായി മർദിച്ച കേസിലാണ് യുട്യൂബർ താരത്തിനെതിരെ കേസെടുത്തത്. പള്ളിക്കര സ്വദേശി അബ്ദുൾ അഹാദ് ആണ് പരാതി നൽകിയത്. മർദനമേറ്റ അഹാദ് കാസർകോട് സഹകരണ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.


മുഖത്തും കൈകാലുകൾക്കും പരിക്കേറ്റിട്ടുണ്ട്. ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ച് ഖാദർ കരിപ്പൊടിയും സുഹൃത്തുക്കളും ചേർന്ന് മർദിച്ചതായും പേനാക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതായും അഹാദ് തന്റെ പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കാസർകോട്ടെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഖാദർ കരിപ്പൊടിക്കെതിരേ പത്തോളം കേസുകൾ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home