Deshabhimani

റിയാദ് ഇന്ത്യൻ മീഡിയ ഫോറം മോജോ മോർണിങ്‌

MOJO
വെബ് ഡെസ്ക്

Published on Nov 01, 2026, 08:42 AM | 1 min read

റിയാദ് : മാധ്യമ ലോകത്ത് സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി വാർത്തകൾ വേഗത്തിൽ തയ്യാറാക്കാനും പ്രേക്ഷകരിലെത്തിക്കാനുമുള്ള പ്രായോഗിക പരിശീലനവുമായി റിയാദ് ഇന്ത്യൻ മീഡിയ ഫോറം (റിംഫ് ) ‘മോജോ മോർണിംഗ്’ സംഘടിപ്പിച്ചു. മൊബൈൽ ജേണലിസത്തിന്റെ സാധ്യതകളും ആധുനിക മാധ്യമ പ്രവർത്തനത്തിലെ പുതിയ പ്രവണതകളും പരിചയപ്പെടുത്തുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.

മൊബൈൽ ഫോൺ ഉപയോഗിച്ച് വാർത്താദൃശ്യങ്ങൾ പകർത്തുക, എഡിറ്റ് ചെയ്യുക, ഡിജിറ്റൽ പ്ലാറ്റ് ഫോമുകൾക്ക് അനുയോജ്യമായ ഉള്ളടക്കങ്ങൾ തയ്യാറാക്കുക തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരിശീലനം.

റിംഫ് അക്കാദമിക് കൺവീനർ മിഷാൽ ചെർപ്പുളശേരി പരിശീലനത്തിന് നേതൃത്വം നൽകി. ബത്ഹയിലെ ലുഹ ഹാളിൽ നടന്ന പരിപാടിക്ക് മീഡിയ ഫോറം ഭാരവാഹികളും നിർവാഹക സമിതി അംഗങ്ങളും നേതൃത്വം നൽകി.

​

​

Caption: മിഷാൽ ചെർപ്പുളശേരി പരിശീലനത്തിൽ




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home