Deshabhimani

ഇന്ത്യയുടെയും ഒമാന്റെയും പ്രതിനിധികൾ കൂടിക്കാഴ്‌ച നടത്തി

india oman
വെബ് ഡെസ്ക്

Published on Oct 09, 2026, 08:28 AM | 1 min read

മസ്‌കത്ത്‌ : ഒമാനും ഇന്ത്യയും തമ്മിലുള്ള സ്ട്രാറ്റജിക് കൺസൾട്ടേഷൻ ഗ്രൂപ്പ് മീറ്റിങ്ങിന്റെ 15–-ാമത് സെഷൻ ബുധനാഴ്‌ച ന്യൂഡൽഹിയിൽ നടന്നു. ​യോഗത്തിൽ ഒമാനി പക്ഷത്തെ രാഷ്ട്രീയ, വിദേശ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ഷെയ്ഖ് ഖലീഫ അലി അൽ ഹാർത്തി നയിച്ചു. ഇന്ത്യൻ പക്ഷത്തെ കോൺസുലാർ, പാസ്‌പോർട്ട് വിഭാഗങ്ങളിലെ ഇന്ത്യൻ വിദേശമന്ത്രാലയത്തിന്റെ സെക്രട്ടറി ശ്രീപ്രിയ രംഗനാഥൻ നയിച്ചു.

​വാണിജ്യ, നിക്ഷേപ വിനിമയം വർധിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ സജീവമാക്കുന്നതിനുമുള്ള ചർച്ചകൾ നടന്നു. സിവിൽ വ്യോമയാനം, സമുദ്ര ഗതാഗതം, ലോജിസ്റ്റിക്സ്, ഊർജ്ജം എന്നീ മേഖലകളിലെ സഹകരണത്തിന്റെ വശങ്ങൾ ഇരുപക്ഷവും അവലോകനംചെയ-്‌തു. അതോടൊപ്പം നിരവധി കോൺസുലാർ വിഷയങ്ങളും ഉഭയകക്ഷി കരാറുകളും ചർച്ച ചെയ്യുകയും പ്രാദേശിക വികസനങ്ങളെക്കുറിച്ചുള്ള കാഴ്‌ചപ്പാടുകൾ കൈമാറുകയും ചെയ-്‌തു.
​ ഒമാന്റെ ഇന്ത്യയിലെ അംബാസഡർ ഇസ്സ സാലിഹ് അൽ ഷൈബാനിയും ഇരു രാജ്യങ്ങളിലെയും നിരവധി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home