ad
Deshabhimani

പ്രാദേശിക സംഘർഷം ഉടൻ അവസാനിപ്പിക്കണം; ചർച്ചകളിലേക്ക് മടങ്ങണമെന്ന് യുഎഇ

UAE drone attack
വെബ് ഡെസ്ക്

Published on Jul 19, 2026, 05:12 PM | 1 min read

ദുബായ് : പശ്ചിമേഷ്യയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങളിൽ യുഎഇ കടുത്ത ആശങ്ക രേഖപ്പെടുത്തി. മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുന്നത് ഒഴിവാക്കാൻ ഉടൻ തന്നെ ശത്രുതാപരമായ നടപടികൾ അവസാനിപ്പിക്കുകയും സമാധാന ചർച്ചകളിലേക്ക് വേഗത്തിൽ മടങ്ങുകയും ചെയ്യണമെന്ന് യുഎഇ ആവശ്യപ്പെട്ടു.

ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, സാഹചര്യം കൂടുതൽ വഷളാകാതിരിക്കാനും പ്രദേശം പുതിയ അക്രമങ്ങളിലേക്കും അസ്ഥിരതയിലേക്കും നീങ്ങാതിരിക്കാനും എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്ന് യുഎഇ ആഹ്വാനം ചെയ്തു.
ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായകമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം സുരക്ഷിതമായും തടസ്സമില്ലാതെയും തുടരേണ്ടത് അത്യന്താപേക്ഷിതമാണെന്നും യുഎഇ വ്യക്തമാക്കി.

മേഖലയിലെ സ്കൂളുകൾ, സർവകലാശാലകൾ, ആശുപത്രികൾ, ഉപ്പുവെള്ള ശുദ്ധീകരണ പ്ലാന്റുകൾ, ഊർജ കേന്ദ്രങ്ങൾ, ഗതാഗത സംവിധാനങ്ങൾ, പാർപ്പിട മേഖലകൾ ഉൾപ്പെടെയുള്ള സാധാരണ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളുടെയും വ്യവസ്ഥകളുടെയും ഗുരുതരമായ ലംഘനമാണെന്നും അത്തരം നടപടികൾ ഒരു സാഹചര്യത്തിലും അംഗീകരിക്കാനോ ന്യായീകരിക്കാനോ കഴിയില്ലെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പ്രദേശത്ത് സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ ശക്തിപ്പെടുത്തുകയും സംഘർഷത്തിന് രാഷ്ട്രീയപരമായ പരിഹാരം കണ്ടെത്തുന്നതിനായി എല്ലാ കക്ഷികളും ചർച്ചകളിലേക്ക് മടങ്ങണമെന്നും യുഎഇ ആവർത്തിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home