ad
Deshabhimani

പരീക്ഷണം പൂർത്തിയാക്കി റാഷിദ്– 2 പേടകം

rashid 2
വെബ് ഡെസ്ക്

Published on Dec 15, 2025, 04:40 PM | 1 min read

ഷാർജ : റാഷിദ്– 2 പര്യവേഷണ വാഹനത്തിന്റെ പരീക്ഷണ പരമ്പര വിജയകരമായി പൂർത്തിയാക്കിയതായി മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രം. അമേരിക്കയിലെ ഫയർഫ്ലൈ എയ്റോസ്‌പേസുമായി സഹകരിച്ച് 2026ൽ ചന്ദ്രന്റെ മറുഭാഗത്തേക്ക് ദൗത്യം വിക്ഷേപിക്കുന്നതിന്റെ മുന്നോടിയായാണ് പരീക്ഷണങ്ങൾ നടന്നത്.

പേടകവും ഫയർഫ്ലൈ എയറോസ്‌പേസിന്റെ ബ്ലൂ ഗോസ്റ്റ് ലൂണാർ ലാൻഡറും തമ്മിലുള്ള സംയോജനം ഉറപ്പാക്കുന്നതിനായി ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ, സോഫ്റ്റ്‌വെയർ സംവിധാനങ്ങളുടെ പരിശോധനയാണ് നടത്തിയത്. പേടകവും ലാൻഡറും തമ്മിലുള്ള വയർലെസ് ആശയവിനിമയവും പരിശോധിച്ചു. ചന്ദ്രോപരിതലത്തിൽ സുഗമമായ ലാൻഡിങ്ങും പ്രവർത്തനവും ഉറപ്പാക്കുന്നതിനും വിവിധ സാഹചര്യങ്ങളോടുള്ള പൊരുത്തപ്പെടൽ പരിശോധിക്കുന്നതിനും വേണ്ടിയാണ് നടപടി.

ദൗത്യത്തിന്റെ വിജയത്തിന് ഈ ഘട്ടം നിർണായകമാണന്ന് എമിറേറ്റ്സ് ചാന്ദ്ര പര്യവേഷണ പദ്ധതി മാനേജർ ഡോ. ഹമദ് അൽ മർസൂക്കി പറഞ്ഞു. ഫയർഫ്ലൈ എയ്റോസ്‌പേസിന്റെ ബ്ലൂ ഗോസ്റ്റ്– 2 ദൗത്യത്തിന്റെ ഭാഗമായാണ് റാഷിദ്– 2 ചന്ദ്രനിലേക്ക് അയക്കുന്നത്. ചന്ദ്രനിലെ മണ്ണ്, താപനില മാറ്റങ്ങൾ, ഭൂമിശാസ്ത്രം, ഫോട്ടോ ഇലക്‌ട്രോൺ എന്നിവ പഠിക്കാനുള്ള നൂതന ശാസ്ത്രീയ ഉപകരണങ്ങൾ പേടകത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home