റാസ് അൽ ഖൈമയിൽ പുതിയ സുരക്ഷാസംഘം

ബ്രിഗേഡിയർ അഹ്മദ് അൽസാം അധ്യക്ഷത വഹിച്ച സുരക്ഷാ യോഗം
റാസ് അൽ ഖൈമ: എമിറേറ്റിലെ വിവിധ ആഘോഷങ്ങളും പൊതുപരിപാടികളും സുരക്ഷിതവും കാര്യക്ഷമവുമായി നടത്തുന്നതിന് രൂപീകരിച്ച പുതിയ സുരക്ഷാ സംഘം പ്രവർത്തനം ആരംഭിച്ചതായി അധികൃതർ.
റാസ് അൽ ഖൈമ പൊലീസ് സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അഹ്മദ് അൽസാം അൽ നഖ്ബിയുടെ നേതൃത്വത്തിലാണ് പുനഃസംഘടന. പൊലീസ് മേധാവി അലി അബ്ദുള്ള ബിൻ അൽവാൻ അൽ നുഐമിയുടെ നിർദേശപ്രകാരം രൂപീകരിച്ച സംഘത്തിന്റെ പ്രവർത്തനം സംബന്ധിച്ച വിശദാംശങ്ങൾ ഓപ്പറേഷൻസ് വിഭാഗത്തിലെ യോഗത്തിൽ അവലോകനം ചെയ്തു.
വരുംദിവസങ്ങളിൽ സംഘടിപ്പിക്കാനിരിക്കുന്ന വിവിധ പരിപാടികളും മേൽനോട്ട നടപടികളും യോഗത്തിൽ വിശദീകരിച്ചു. ആഘോഷങ്ങളും പൊതുപരിപാടികളും മികച്ച രീതിയിൽ നടത്തുന്നതിനായി സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ പുതിയ സംഘത്തിന്റെ ചെയർമാൻ ബ്രിഗേഡിയർ അഹ്മദ് അൽസാം വ്യക്തമാക്കി.










0 comments