ദർബ് അൽ സായിയിൽ ദേശീയ ദിനാഘോഷങ്ങൾ ഡിസംബർ 10 മുതൽ

അഹമ്മദ് കുട്ടി അറളയിൽ
Published on Dec 03, 2025, 11:45 PM | 1 min read
ദോഹ: ഖത്തർ ദേശീയ ദിനാഘോഷങ്ങൾ ഡിസംബർ 10 മുതൽ 20 വരെ ഉംസലാലിലെ ദർബ് അൽ സായിയിൽ നടക്കുമെന്ന് സംസ്കാര മന്ത്രാലയം അറിയിച്ചു. 150,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വേദിയിൽ പൈതൃക, കലാ, സാംസ്കാരിക, വിനോദ പരിപാടികൾ എന്നിവ സംഘടിപ്പിക്കും. “നിങ്ങളോടൊപ്പം ഉയരും, നിങ്ങളിൽ നിന്നാണ് കാത്തിരിക്കുന്നത്” എന്ന മുദ്രാവാക്യത്തോടെ, ദേശീയ മൂല്യങ്ങളും ഐക്യവും ഏറ്റെടുക്കുന്ന അനുഭവങ്ങൾ സമ്മാനിക്കുന്നതാകും സാംസ്‌കാരിക ആഘോഷങ്ങൾ. മരുഭൂമിയുടെ പൈതൃകമായ അൽ മുഗ്‌തീർ, അൽ ഇസ്ബ ക്യാമ്പുകൾ, ഫാൽക്കൺറി, കൈത്തറി, ഒട്ടക പരിശീലനം, സമുദ്ര പൈതൃകത്തെ അനുഭവപ്പെടുത്തുന്ന “അൽ ബിദ്ദാ” ഇവന്റ്, കലാപരിപാടികൾ, മത്സരങ്ങൾ, എന്നിവ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഒരുക്കിയിട്ടുണ്ട്.










0 comments