ചിന്ത- മാസ് ലിറ്ററേച്ചർ ഫെസ്റ്റിവൽ കഥ കവിത മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു

ഷാർജ: ചിന്ത മാസ് ലിറ്ററേച്ചർ ഫെസ്റ്റിവലിനോടനുബന്ധിച്ചു നടന്ന കഥ കവിത രചനാമത്സരങ്ങളിലെ വിജയികൾക്ക് സമ്മാന വിതരണം നടത്തി. സാഹിത്യോത്സവത്തിന്റെ സമാപനം കുറിച്ചുകൊണ്ടുള്ള സാംസ്കാരിക സമ്മേളനത്തിൽ വെച്ച് ജി സ്റ്റീഫൻ എംഎൽഎയാണ് സമ്മാനവിതരണം നിർവഹിച്ചത്.
കഥാരചനയിൽ വെള്ളിയോടൻ സൈനുദ്ദീൻ, അനൂപ് കുമ്പനാട്, ശ്രുതി രാജേഷ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട് മൂന്ന് സമ്മാനങ്ങൾ നേടി. കവിതാ വിഭാഗത്തിൽ നിഖിൽ ചിറയിൽ, കണ്ണൻ എസ് ദാസ്, സൗമ്യ പ്രവീൺ എന്നിവരാണ് പുരസ്കാരങ്ങൾക്ക് അർഹരായത്.








0 comments