ഭൂട്ടാൻ പ്രധാനമന്ത്രിയും ബെലാറസ് പ്രസിഡന്റും ഒമാനിൽ; സുൽത്താനുമായി കൂടിക്കാഴ്ച

മസ്‌കത്ത് : ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് തോബ്‌ഗെയും ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോയും ഒമാനിൽ സന്ദർശനം നടത്തി. ഡിസംബർ രണ്ടിന് ഒമാനിലെത്തിയ ഭൂട്ടാൻ പ്രധാനമന്ത്രിയെ, ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് സ്വീകരിച്ചു. തുടർന്നു നടന്ന യോഗത്തിൽ ഒമാൻ വിദേശകാര്യമന്ത്രി ബദ്ർ ബിൻ ഹമദ് അൽ ബുസൈദി, സുൽത്താന്റെ സ്പെഷ്യൽ ഓഫീസ് ചുമതലയുള്ള ഡോ. ഹമദ് ബിൻ സയീദ് അൽ ഔഫി തുടങ്ങിയവർ പങ്കെടുത്തു. ഇരു രാഷ്ട്രങ്ങളും തമ്മിൽ സാമ്പത്തിക-വാണിജ്യ മേഖലകളിലുൾപ്പടെ നിക്ഷേപ സാധ്യതകൾ യോഗത്തിൽ ചർച്ച ചെയ്തു.
ഡിസംബർ ഒന്നിന് ഒമാൻ തലസ്ഥാനമായ മസ്‌കത്തിലെത്തിയ ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി ബരാക്കാ പാലസിൽ കൂടിക്കാഴ്ച നടത്തി. ഒമാൻ സാംസ്കാരിക-കായിക-യുവജനവകുപ്പ് മന്ത്രി സയ്യിദ് തെയാസിൻ ബിൻ ഹൈതം അൽ സെയ്ദ്, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുൽസലാം ബിൻ മൊഹമ്മദ് അൽ മുർഷിദി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഇരു രാഷ്ട്രങ്ങളും തമ്മിൽ സാമ്പത്തിക മേഖലയിലുൾപ്പടെയുള്ള സഹകരണ ബന്ധങ്ങൾ യോഗത്തിൽ വിലയിരുത്തി.









0 comments