പ്രീ സെയിലിൽ തരംഗം സൃഷ്ടിച്ച് കളങ്കാവൽ; നേടിയത് 1.25 കോടി

കൊച്ചി: മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിതിന്‍ കെ ജോസ് സംവിധാനം നിര്‍വഹിച്ച 'കളങ്കാവലി'ന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിനു ഗംഭീര പ്രതികരണം. സിനിമ റിലീസ് ചെയ്യാൻ രണ്ട് ദിവസം ബാക്കി നിൽക്കെ 1.25 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്. മമ്മൂട്ടി കമ്പനി തന്നെയാണ് ഒഫീഷ്യൽ കണക്ക് പുറത്തുവിട്ടിരിക്കുന്നത്.
ബാക്കിയുള്ള രണ്ട് ദിവസത്തില്‍ മികച്ചൊരു പ്രീ സെയില്‍ ചിത്രത്തിന് ഉണ്ടാകുമെന്ന് ഉറപ്പാണ്. തിങ്കളാഴ്ചയാണ് ചിത്രത്തിന്റെ കേരളത്തിലെ ഓണ്‍ലൈന്‍ ബുക്കിങ് ഓപ്പണ്‍ ആയത്. അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് ഓപ്പണ്‍ ആയി മിനിറ്റുകള്‍ക്കകം ചിത്രം ബുക്ക് മൈ ഷോ ആപ്പില്‍ ട്രെന്‍ഡിങ് ആരംഭിച്ചിരുന്നു.
മമ്മൂട്ടിയുടെ ഭ്രമയുഗം, പ്രണവ് മോഹൻലാലിന്റെ ഡീയസ് ഈറേ എന്നിവയുടെ ഫൈനൽ പ്രീ സെയിൽ കളക്ഷനാണ് ഇതോടെ കളങ്കാവൽ മറികടന്നത്. ആഗോള തലത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ബുക്കിങ്ങിനു ലഭിക്കുന്നത്. ബുക്ക് മൈ ഷോ കൂടാതെ, ടിക്കറ്റ് ന്യൂ, ഡിസ്ട്രിക്ട് തുടങ്ങിയ ടിക്കറ്റ് ബുക്കിങ് ആപ്പുകളിലൂടെയും ചിത്രത്തിന്റെ ടിക്കറ്റുകള്‍ അഡ്വാന്‍സ് ആയി ബുക്ക് ചെയ്യാവുന്നതാണ്.








0 comments