ഐഎഫ്എഫ്കെയിൽ ഇത്തവണ അനെസി മേളയില്‍നിന്നുള്ള നാല് അനിമേഷന്‍ ചിത്രങ്ങള്‍

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 30ാമത് ഐഎഫ്എഫ്കെയില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച നാല് അനിമേഷന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഫ്രാൻസിൽ അനിമേഷന്‍ ചിത്രങ്ങള്‍ക്ക് വേണ്ടി മാത്രമായി 1960 മുതല്‍ അരങ്ങേറുന്ന അനെസി അനിമേഷന്‍ ഫിലിം ഫെസ്റ്റിവലിന്റെ പുതിയ പതിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളാണ്.
അനെസി മേളയിൽ വിവിധ പുരസ്കാരങ്ങൾ നേടിയ ഈ ചിത്രങ്ങൾ 'സിഗ്‌നേച്ചേഴ്‌സ് ഇന്‍ മോഷന്‍' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് പ്രദർശിപ്പിക്കുക. ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്താണ് ഐഎഫ്എഫ്കെ.
അനിമേഷൻ വിഭാഗത്തിൽ 'ദ ഗേള്‍ ഹു സ്റ്റോള്‍ ടൈം' എന്ന ചൈനീസ് ചലച്ചിത്രം 1930കളിലെ ചൈനയിലെ ജീവിത പശ്ചാത്തലത്തിലാണ്. സമയത്തെ നിയന്ത്രിക്കാനുള്ള ശക്തി ലഭിച്ചതിനെ തുടര്‍ന്ന് പ്രബലശക്തികളുടെ ലക്ഷ്യകേന്ദ്രമാവുന്ന ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ കഥ പറയുന്നു.
ഫ്രാന്‍സ്, അമേരിക്കന്‍ സംയുക്ത സംരംഭമായ 'ആര്‍ക്കോ' വിദൂരഭാവിയില്‍ നടക്കുന്ന ഒരു കല്‍പ്പിതകഥയാണ്. ഭൂതകാലത്തിലേക്കു വീഴുന്ന ആര്‍ക്കോ എന്ന 12കാരന്റെയും 2075ല്‍നിന്ന് അവനെ രക്ഷിക്കാനത്തെുന്ന ഐറിസ് എന്ന പെണ്‍കുട്ടിയുടെയും കഥയാണ്. സൗഹൃദത്തിലൂടെ പുരോഗമിക്കുന്ന ഒരു ടൈംട്രാവല്‍ ആണ് ഈ ചിത്രം. അനെസി മേളയില്‍ മികച്ച ചിത്രത്തിനുള്ള ക്രിസ്റ്റല്‍ പുരസ്‌കാരം ഈ ചിത്രത്തിന് ലഭിച്ചിരുന്നു.

'അല്ലാഹ് ഈസ് നോട്ട് ഒബ്ലൈജ്ഡ്' എന്ന ഫ്രാന്‍സ്, ഗിനിയ ചിത്രം അമ്മയെ നഷ്ടപ്പെട്ട ബിരാഹിമ എന്ന പത്തു വയസ്സുകാരന്‍ ഒരു മന്ത്രവാദിക്കൊപ്പം ആന്റിയെ അന്വേഷിച്ചുപോകുമ്പോള്‍ നേരിടുന്ന പ്രതിബന്ധങ്ങള്‍ അവതരിപ്പിക്കുന്നു.
'ഒലിവിയ ആന്റ് ദ ഇന്‍വിസിബിള്‍ എര്‍ത്ത്‌ക്വേക്ക്' എന്ന ചിത്രം സ്‌പെയിന്‍, ഫ്രാന്‍സ്, ബെല്‍ജിയം, ചിലി എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്. തന്റെ ദുരിതംപിടിച്ച കുടുംബജീവിതത്തിന്റെ വൈകാരിക ഭൂകമ്പങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ ഭാവനയില്‍ ഒരു സിനിമാപ്രപഞ്ചം സൃഷ്ടിക്കുന്ന 12 കാരി ഒലിവിയയുടെ കഥയാണിത്. അനെസി മേളയില്‍ ഗാന്‍ ഫൗണ്ടേഷന്‍ പ്രൈസ് നേടിയ ചിത്രമാണ്.
പ്രമേയങ്ങളിലെയും ശൈലികളിലെയും വൈവിധ്യമാണ് ഇവയുടെ തെരഞ്ഞടുപ്പിലെ സവിശേഷത. സയൻസ് ഫിക്ഷൻ ഫാന്റസി (ആർക്കോ), സ്റ്റോപ്പ്-മോഷൻ സോഷ്യൽ ഡ്രാമ (ഒലിവിയ), ചരിത്ര ഫാന്റസി (ദി ഗേൾ ഹു സ്റ്റോൾ ടൈം), ക്രോസ്-കൾച്ചറൽ ആഘാതം (അല്ലാഹു ബാധ്യസ്ഥനാണ്) എന്നിങ്ങനെ വ്യത്യസ്ത അഭിരുചികൾക്ക് ഇണങ്ങുന്ന ചിത്രങ്ങളാണ്.








0 comments