പ്രവാസി വെൽഫയർ സലാലയിൽ നോർക്ക ഹെൽപ് ക്യാമ്പ് സംഘടിപ്പിച്ചു

സലാല: പ്രവാസി വെൽഫയർ സലാലയിൽ നോർക്ക ഹെൽപ് ക്യാമ്പ് സംഘടിപ്പിച്ചു. നോർക്ക അനുബന്ധ സേവനങ്ങളായ നോർക്ക അംഗത്വ കാർഡ് രജിസ്ട്രേഷൻ, അംഗത്വം പുതുക്കൽ, പ്രവാസി ക്ഷേമനിധി രജിസ്ട്രേഷൻ, നോർക്ക കെയർ രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങളാണ് നൽകിയത്.
പ്രസിഡന്റ് അബ്‌ദുല്ല മുഹമ്മദിൻ്റെ അധ്യക്ഷതയിൽ ഐഡിയൽ ഹാളിൽ നടന്ന ക്യാമ്പ് ഇന്ത്യൻ എംബസി കോൺസുലർ ഏജൻറ് ഡോക്ടർ കെ സനാതനൻ ഉദ്‌ഘാടനം ചെയ്തു. കെ ഷൗക്കത്തലി, സജീബ് ജലാൽ, തസ്രീനാ ഗഫൂർ, രവീന്ദ്രൻ നെയ്യാറ്റിൻകര എന്നിവരും പങ്കെടുത്തു. ആദിൽ പരിശീലനത്തിന് നേതൃത്വം നൽകി. നിരവധി പേർ ക്യാമ്പ് പ്രയോജനപ്പെടുത്തി.









0 comments