പ്രവാസി വെൽഫെയർ സലാലയിൽ എം ജി എസ് നാരായണൻ അനുസ്മരണം സംഘടിപ്പിച്ചു

സലാല: പ്രവാസി വെൽഫെയർ എം ജി എസ് നാരായണൻ അനുസ്മരണം സംഘടിപ്പിച്ചു. സലാല ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ വഹീദ് ചേന്ദമംഗല്ലൂർ അനുശോചന സന്ദേശം അവതരിപ്പിച്ചു. ചരിത്ര ഗവേഷണത്തെ ആഴത്തിനും ആത്മാർഥതയോടെയും സമീപിച്ച എം ജി എസ് ചരിത്രത്തിന്റെ വളച്ചൊടിക്കലുകൾക്കെതിരെയും ഫാസിസവൽക്കരണത്തിനെതിരെയും ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന വ്യക്തിത്വമായിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച ചരിത്രകാരന്മാരിൽ ഒരാളായി അദ്ദേഹം ഓർമിക്കപ്പെടുമെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
എം ജി എസ് നാരായണന്റെ ഇൻറർവ്യൂവുകളിൽ നിന്നുള്ള പ്രസക്തഭാഗങ്ങളുടെ വീഡിയോ പ്രദർശനവും നടന്നു. പ്രവാസി വെൽഫെയർ, സലാല പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി തസ്റീന ഗഫൂർ സ്വാഗതവും ഷജീർ ഹസൻ നന്ദിയും പറഞ്ഞു.
0 comments