ad
Deshabhimani

പ്രവാസി സാഹിത്യോത്സവിന്റെ 15-ാം പതിപ്പിന് ജിദ്ദ വേദിയാകും

jiddah

കലാലയം സാംസ്കാരിക വേദി പ്രവാസി സാഹിത്യോത്സവ് സംഘാടക സമിതി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ

വെബ് ഡെസ്ക്

Published on Dec 14, 2025, 01:20 PM | 1 min read

ജിദ്ദ: കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന 'പ്രവാസി സാഹിത്യോത്സവ്' 15-ാം പതിപ്പ് ജിദ്ദ വേദിയാകുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജിദ്ദയെ സിറ്റി സോൺ, നോർത്ത് സോൺ എന്നിങ്ങനെ രണ്ടായി തിരിച്ചാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ഡിസംബർ 26 ന് ജിദ്ദ സോൺ, നോർത്ത് സോൺ 2026 ജനുവരി രണ്ടിനുമാണ് നടക്കുക. വിവിധ വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ വിജയിക്കുന്ന പ്രതിഭകൾ സൗദി വെസ്റ്റ് നാഷണൽ സാഹിത്യോത്സവത്തിൽ ജിദ്ദയെ പ്രതിനിധീകരിക്കും.


ജിദ്ദയിലെ സഫ, ബവാദി, അനക്കിഷ്, ഹിറ, മഹ്‌ജർ, ഷറഫിയ, ബലദ്, ബഹ്റ, സുലൈമാനിയ, ഖുംറ തുടങ്ങി 12 സെക്ടറുകളിൽ നിന്നും പ്രൈമറി, ജൂനിയർ, സെക്കൻ്ററി, സീനിയർ എന്നീ വിഭാഗങ്ങളിലായി 600 പ്രതിഭകളുടെ മത്സരവും ജിദ്ദയിലെ പ്രമുഖ കാമ്പസുകളെ പ്രതിനിധീകരിച്ച് കാമ്പസ് മത്സരവും നടക്കും. വീടുകളിൽ നടന്ന ഫാമിലി സാഹിത്യോത്സവങ്ങളിൽ നിന്നും പിന്നീട് യൂണിറ്റ്, സെക്ടർ തലങ്ങളിൽ മത്സരിച്ചു വിജയിച്ച പ്രതിഭകളാണ് സോൺ സാഹിത്യോത്സവങ്ങളിൽ മാറ്റുരക്കുന്നത്.


മാപ്പിളപ്പാട്ട്, ദഫ്മുട്ട്, ഇംഗ്ലീഷ്, മലയാളം പ്രസംഗങ്ങൾ, കവിതാ പാരായണം തുടങ്ങിയ ജനപ്രിയ ഇനങ്ങൾക്കൊപ്പം, വൈജ്ഞാനിക പ്രാധാന്യമുള്ള രിസാല റിവ്യൂ, ലെറ്റർ ടു ദി എഡിറ്റർ, പ്രബന്ധ രചന എന്നിവയുമുണ്ട്. സർഗ്ഗാത്മകതയുടെ പുതിയ തലങ്ങൾ തേടുന്ന സോഷ്യൽ ട്വീറ്റ് അറബിക് കാലിഗ്രാഫി, കൊളാഷ്, സ്പോട്ട് മാഗസിൻ, കവിതാ രചന, കഥാ രചന, ഹൈക്കു തുടങ്ങിയ 94 ഇനങ്ങളും മത്സരങ്ങളുടെ മാറ്റുകൂട്ടും.


പതിനഞ്ചാം എഡിഷൻ്റെ ഭാഗമായി ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന 'സ്നേഹോത്സവം', പ്രവാസ തിരക്കുകൾക്കിടയിൽ കലയെ സ്നേഹിക്കുന്നവർക്കായി 'കലോത്സാഹം', സ്ത്രീകൾക്കായി 'ഒരിടത്ത്' എന്നീ പ്രത്യേക സെഷനുകളും ഇത്തവണത്തെ സവിശേഷതയാണ്.


സംഘാടക സമിതി ചെയർമാൻ (ജിദ്ദ നോർത്ത്) മുഹ്സിൻ സഖാഫി അഞ്ചച്ചവടി, സംഘാടക സമിതി കൺവീനർ (ജിദ്ദ സിറ്റി) യാസർ അറഫാത്ത് എആർ നഗർ, ആർഎസ് സി സൗദി വെസ്റ്റ് സെക്രട്ടറി റഫീഖ് കൂട്ടായി, ആർഎസ് സി ജിദ്ദ നോർത്ത് ജനറൽ സെക്രട്ടറി മുഹമ്മദ് ശംസാദ് അങ്ങാടിപ്പുറം, ആർഎസ് സി ജിദ്ദ സിറ്റി സെക്രട്ടറി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home