Deshabhimani

പ്രവാസി ബുക്സിന്റെ ബഷീർ അനുസ്‌മരണവും പുസ്‌തക ചർച്ചയും

basheer remembrance

പ്രവാസി ബുക്സിന്റെ ബഷീർ അനുസ്‌മരണവും പുസ്‌തക ചർച്ചയും ഉദ്ഘാടനം ചെയ്ത്‌ കമറുദ്ദീൻ ആമയം സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Jul 06, 2025, 10:04 PM | 1 min read

ദുബായ്: വൈക്കം മുഹമ്മദ് ബഷീറിന്റെ 31-ാം ചരമദിനത്തോടനുബന്ധിച്ച് പ്രവാസി ബുക്‌സ്‌ ബഷീർ അനുസ്‌മരണവും പുസ്‌തക ചർച്ചയും സംഘടിപ്പിച്ചു. ഹാരിസ് യൂനുസിന്റെ ‘വെയിൽവേ സ്റ്റേഷൻ’ കവിതാസമാഹാരവും റസീന ഹൈദറിന്റെ ‘ഖാൻ യൂനിസിലെ ചെമ്പോത്ത്’ നോവലും ചർച്ച ചെയ്‌തു. അൽ സഹ്റ ചിൽഡ്രൻസ് സ്‌കിൽ ഡെവലപ്മെന്റിൽ നടന്ന പരിപാടി കവി കമറുദ്ദീൻ ആമയം പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രവീൺ പാലക്കീൽ മോഡറേറ്ററായി. കെ ഗോപിനാഥൻ ബഷീർ അനുസ്‌മരണ പ്രഭാഷണം നടത്തി.


അജിത് കണ്ടല്ലൂരിന്റെ ബഷീർ അനുസ്‌മരണ സന്ദേശം എം സി നവാസ് അവതരിപ്പിച്ചു. ഗീതാഞ്ജലി, സിറാജ് നായർ എന്നിവർ പുസ്‌തക പരിചയം നടത്തി. ഖാൻ യൂനിസിലെ ചെമ്പോത്ത് നോവലിന്റെ മൂന്നാം പതിപ്പിന്റെ കവർ പ്രകാശനം വേദിയിൽ നടന്നു. മാധ്യമപ്രവർത്തകൻ ദിലീപ് സി എൻ എന്നിന് നൽകി ജെന്നി ജോസഫ് കവർ പ്രകാശിപ്പിച്ചു. രാജേഷ് ചിത്തിര, ഹമീദ് ചങ്ങരംകുളം, അനുവന്ദന, ഉഷ ഷിനോജ്, അക്ബർ ആലിക്കര, ദീപ സുരേന്ദ്രൻ എന്നിവർ പുസ്‌തക അവലോകനം നടത്തി. ഹാരിസ് യൂനുസ്, റസീന ഹൈദർ എന്നിവർ മറുപടി പ്രസംഗം നടത്തി. അജിത് വള്ളോലി സ്വാഗതവും ഹമീദ് കാലിക്കറ്റ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home