‘മരുഭൂമിയിലേക്ക് ഒരു കൈത്താങ്ങ്’ പോസ്റ്റർ പ്രകാശിപ്പിച്ചു

കുവൈത്ത് സിറ്റി: വഫ്ര, കബദ്, അബ്‌ദലി പ്രദേശങ്ങളിൽ ജോലിചെയ്യുന്ന സാധാരണക്കാരായ തൊഴിലാളികൾക്കാവശ്യമുള്ള വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും മറ്റു വിഭവങ്ങളും ശേഖരിച്ചു നേരിട്ട് വിതരണംചെയ്യുന്ന ‘മരുഭൂമിയിലേക്ക് ഒരു കൈത്താങ്ങ്’ പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തങ്ങൾക്ക് തുടക്കം. കാസർകോടൻ സുഹൃത്തുക്കളാണ് വിഭവങ്ങൾ ശേഖരിക്കുന്നത്.
ജൂലൈ 18ന് വിതരണം ചെയ്യും. പദ്ധതിയുടെ പ്രചാരണ പോസ്റ്റർ എൻബിടിസി അഡ്മിൻ ആൻഡ് എച്ച്ആർ ജനറൽ മാനേജർ മനോജ് നന്ദിയാലത്ത്, സത്താർ കുന്നിലിന് നൽകി പ്രകാശിപ്പിച്ചു. സലാം കളനാട്, നളിനാക്ഷൻ ഒളവറ, ഹമീദ് മധൂർ, കബീർ മഞ്ഞംപാറ, മുരളി വാഴക്കോടൻ എന്നിവർ പങ്കെടുത്തു. പദ്ധതിയുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നവർ മുരളി വാഴക്കോടൻ (94045783 ഫഹാഹീൽ ), കബീർ മഞ്ഞംപാറ (99148209 മംഗഫ്), രാജേഷ് പരപ്പ (66518621 കൈത്താൻ ), ഹമീദ് മധൂർ (50247644 സിറ്റി), ജലീൽ ആരിക്കാടി (66623308 ഫർവാനിയ), റഫീഖ് ഒളവറ (65720032 റിഗയി), കുതുബുദ്ദീൻ (65626161 സാൽമിയ), സലാം കളനാട് (66617359 അബ്ബാസിയ) എന്നിവരുമായി ബന്ധപ്പെടാം.









0 comments