ad
Deshabhimani

ജബൽ അഖ്ദറിൽ മാതളം വിളവെടുപ്പ് തുടങ്ങി

pomegranate
വെബ് ഡെസ്ക്

Published on Aug 04, 2026, 08:25 PM | 1 min read

മസ്‌കത്ത്‌ : ഒമാനിലെ ജബൽ അഖ്ദർ വിലായത്തിന്റെ പ്രധാന കാർഷിക വ്യവസായത്തിലൊന്നായ മാതളനാരങ്ങ വിളവെടുപ്പ് അരംഭിച്ചു. വിലായത്തിൽ ഉൽപ്പാദിപ്പിക്കപ്പെട്ട 90 ശതമാനം പഴങ്ങളും ആരോഗ്യമുള്ളതായി തരംതിരിച്ചിട്ടുണ്ട്. ഓരോ മരവും ശരാശരി 60 മാതളനാരങ്ങകൾ ഉൽപ്പാദിപ്പിക്കുന്നു. വാദി ബനി ഹബീബ്, സിഖ്, അൽ ഷരീജ, അൽ അയിന, അൽ അഖ്ർ, ഹെയ്ൽ അൽ യമൻ, അൽ മനാഖിർ, അൽ സുവ്ഗ്ര, അൽ കാഷ് എന്നിവയാണ് വിലായത്തിലെ പ്രധാന ഉൽപ്പാദന മേഖലകൾ.


രാജ്യത്തെ "പച്ച മലനിരകൾ' എന്ന് വിളിക്കപ്പെടുന്ന ജബൽ അഖ്ദറിൽ ഉൽപ്പാദിപ്പിക്കുന്ന മാതളനാരങ്ങകൾ ലോകത്തിലെതന്നെ മികച്ച ഗുണനിലവാരമുള്ളവയിൽപ്പെടുന്നു. ജൈവ കീടനാശിനികളാണ്‌ കീടനിയന്ത്രണത്തിന്‌ ഉപയോഗിക്കുന്നത്‌. പ്രാദേശിക കൃഷി, ജലവിഭവ വകുപ്പിന്റെ കണക്കുപ്രകാരം കഴിഞ്ഞവർഷത്തെ വിളവെടുപ്പിന്‌ ഏകദേശം 13 ലക്ഷം ഒമാനി റിയാൽ വിപണിവില ലഭിച്ചു. ജബൽ അഖ്ദറിന്റെ വിനോദം, സാഹസിക ടൂറിസം മേഖലയ്‌ക്കും വിളവെടുപ്പ് ഗുണകരമാകുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home