കേരള സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു

പ്രതീകാത്മകചിത്രം
തിരുവനന്തപുരം : പ്രതികൂല കാലാവസ്ഥയെത്തുടർന്ന് കേരള സർവകലാശാല ബുധനാഴ്‌ച നടത്താനിരുന്ന തിയറി, പ്രാക്ടിക്കൽ, വൈവവോസി ഉൾപ്പെടെ എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. കേരള സർവകലാശാല പഠന വകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
മഴ ശക്തമായതിനെത്തുടർന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസർകോട്, വയനാട്, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.










0 comments