ad
Deshabhimani

ഈ മരുന്നുകൾ കാൻസറിന് കാരണമാകുന്നുവെന്ന് ലോകാരോഗ്യ സംഘടന: ഏതെല്ലാം?

who asks report on Cough Syrap Tragedy
വെബ് ഡെസ്ക്

Published on Aug 04, 2026, 10:02 PM | 1 min read

ഡോക്ടർമാർ നിരന്തരം നിർദേശിക്കുന്ന മൂന്ന് മരുന്നുകൾ മനുഷ്യരിൽ കാൻസറിന് കാരണമാകുമെന്ന് ലോകാരോ​ഗ്യ സംഘടന. ഉയർന്ന രക്തസമ്മർദ്ദം, ഫംഗൽ അണുബാധ തുടങ്ങിയവയ്ക്ക് നൽകുന്ന മരുന്നുകളെയാണ് കാൻസറുണ്ടാക്കുന്നവയായി തരംതിരിച്ചത്. എന്നാൽ ഡോക്ടർമാരുടെ ഉപദേശമില്ലാതെ രോഗികൾ യാതൊരു കാരണവശാലും മരുന്നുകൾ നിർത്തുകയോ മാറ്റുകയോ ചെയ്യരുതെന്ന് ലോകാരോ​ഗ്യ സംഘടന മുന്നറിയിപ്പ് നൽകി.


ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള ഹൈഡ്രോക്ലോറോത്തിയാസൈഡ്, ഫംഗസ് അണുബാധയ്ക്കുള്ള വോറിക്കോണസോൾ, അവയവം മാറ്റിവയ്ക്കലിൽ ഉപയോഗിക്കുന്ന ടാക്രോലിമസ് എന്നിവയാണ് ആ മരുന്നുകൾ. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകൾക്ക് നിർദ്ദേശിക്കപ്പെടുന്ന അവശ്യ മരുന്നുകളിൽ ലോകാരോ​ഗ്യ സംഘടന ഉൾപ്പെടുത്തിയിട്ടുള്ള മരുന്നുകളാണ് ഇവ.


ഹൈഡ്രോക്ലോറോത്തിയാസൈഡ്, വോറിക്കോണസോൾ എന്നിവ ചർമ്മത്തിന്റെ സൂര്യപ്രകാശത്തോടുള്ള സംവേദനക്ഷമത വർദ്ധിപ്പിച്ച് സ്കിൻ കാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നതായാണ് കണ്ടെത്തൽ. ടാക്രോലിമസ് രോഗപ്രതിരോധ ശേഷി കുറയ്ക്കും. ഇത് നോൺ-ഹോഡ്ജ്കിൻ ലിംഫോമ എന്ന അവസ്ഥയ്ക്കും കാരണമാകുന്നു. ഇന്ത്യയിൽ ഈ മരുന്നുകൾ വ്യാപകമായി ഉപയോ​ഗിക്കപ്പെടുന്നതായാണ് വിവരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home