നിങ്ങൾ നൽകിയ ഉറപ്പാണ്, ഔദാര്യമല്ല; സി പി ജോൺ സ്ത്രീകളോട് മാപ്പ് പറയണമെന്ന് വീണാ ജോർജ്

വീണാ ജോർജ്
തിരുവനന്തപുരം: കെഎസ്ആർടിസി പ്രിയദർശിനി ബസിൽ സൗജന്യയാത്ര നടത്തുന്ന സ്ത്രീകൾക്കെതിരായ ഗതാഗതമന്ത്രി സി പി ജോണിന്റെ പരാമർശത്തിനെതിരെ മുൻ മന്ത്രി വീണാ ജോർജ്. സി പി ജോൺ കേരളത്തിലെ സ്ത്രീകളോട് മാപ്പു പറയണമെന്ന് വീണാ ജോർജ് ആവശ്യപ്പെട്ടു. കേരളത്തിലെ സ്ത്രീകൾക്ക് യുഡിഎഫ് സർക്കാർ നൽകുന്ന ഔദാര്യമല്ല സൗജന്യ ബസ് യാത്ര. ഏതു സ്ത്രീക്കും എവിടെയും ഏതു ബസിലും എപ്പോൾ വേണമെങ്കിലും സൗജന്യമായി പോകാം എന്നതായിരുന്നല്ലോ നിങ്ങളുടെ ഉറപ്പ്.
കേരളത്തിലെ സ്ത്രീകൾ നിങ്ങളുടെ ഔദാര്യം തേടി അങ്ങോട്ട് വന്നതല്ല എന്ന് ഓർക്കുന്നത് നല്ലത്. വോട്ടിനു വേണ്ടി നിങ്ങൾ സ്ത്രീകളോട് അങ്ങോട്ട് ചെന്ന് ഉറപ്പു നൽകിയതാണ്. എന്നിട്ട് ദാരിദ്ര്യം അഭിനയിച്ച് സ്ത്രീകൾ ബസിൽ കയറുന്നു എന്ന് പറയുന്ന നിങ്ങൾ അപമാനിച്ചിരിക്കുന്നത് കേരളത്തിലെ സ്ത്രീകളെ ആണ്. കേരളത്തിലെ അമ്മമാർ അവരുടെ മക്കളെ എവിടെ പഠിപ്പിക്കണമെന്നും അവരുടെ ഭർത്താവിനെയും മാതാപിതാക്കളെയും ഒക്കെ എവിടെ ചികിൽസിക്കണമെന്നും നിശ്ചയിച്ചു കൊടുക്കാൻ നിങ്ങൾ ആരാണെന്നും വീണാ ജോർജ് ചോദിക്കുന്നു.










0 comments