Deshabhimani

പിങ്ക് സ്ട്രൈഡ് സ്‌തനാർബുദ ബോധവൽക്കരണം

Pink Stride.jpg
വെബ് ഡെസ്ക്

Published on Oct 30, 2026, 07:37 AM | 1 min read

ദുബായ്: സ്തനാർബുദ പ്രതിരോധത്തിന്റെ പ്രചാരണത്തിനായി അക്കാഫ് ഇവന്റ്സ് റിവൈവ് വെൽനെസ് ക്ലബ്ബും ആസ്റ്റർ വോളന്റിയേഴ്സും ചേർന്ന്‌ പിങ്ക് സ്ട്രൈഡ് ബോധവൽക്കരണം സംഘടിപ്പിച്ചു . അൽ ത്വവാർ പോണ്ട് പാർക്കിൽ നടന്ന പരിപാടി അക്കാഫ് ഇവന്റ്സ് ചെയർമാനും വെൽനെസ് ക്ലബ് ഉപദേഷ-്‌ടാവുമായ ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ-്‌തു. അക്കാഫ് സെക്രട്ടറി കെ വി മനോജ് സംസാരിച്ചു. വെൽനെസ് ക്ലബ് സെക്രട്ടറി ലീന ഷബീർ പരിപാടികൾക്ക് നേതൃത്വം നൽകി.


​കാൻസറിനെ അതിജീവിച്ച പ്രമീ മാത്യു, സുചിത്ര പ്രമോദ്, അഞ്ജു ജോബർട്ട് എന്നിവരെ അക്കാഫ് വെൽനെസ് ക്ലബ് ഉപദേഷ-്‌ടാക്കളും ലേഡീസ് വിങ് സെക്രട്ടറിമാരുമായ രഷ-്‌മി ഐസക്, മുന ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിൽ ആദരിച്ചു.


വെൽനെസ് ക്ലബ് ഉപദേഷ-്‌ടാവ് ഡോ. നീതു നിക്കോളസ് പങ്കെടുത്തവർക്ക് സ്തനാർബുദ പ്രതിരോധത്തിന്റെയും ആരോഗ്യസംരക്ഷണത്തിന്റെയും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആസ്റ്റർ വോളന്റിയേഴ്സ് മേഖലാ മാനേജർ ഷർമിസ് സത്യൻ പരിപാടി ഏകോപിപ്പിച്ചു. ​ഗൈനക്കോളജിസ്റ്റ് ഡോ. റിയ സ്വാമിദാസ് സ്തനാർബുദ ബോധവൽക്കരണ പ്രഭാഷണം നടത്തി. അക്കാഫ് ഡാൻസ് ക്ലബ് തെരുവുനാടകവും അവതരിപ്പിച്ചു.


​പിങ്ക് വസ്ത്രങ്ങളണിഞ്ഞ് മുതിർന്നവരും കുട്ടികളും പാർക്കിലെ നടപ്പാതയിലൂടെയുള്ള ബോധവൽക്കരണ നടത്തത്തിൽ പങ്കെടുത്തു.

​അക്കാഫ് വെൽനെസ് ക്ലബ് എക-്‌സിക്യൂട്ടീവ് കമ്മിറ്റി കോർഡിനേറ്റർ അബ-്‌ദുൽ സത്താർ നന്ദി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home