പിസിഡബ്ല്യൂഎഫ് സലാല ഈദ് സംഗമം സംഘടിപ്പിച്ചു

സലാല: പിസിഡബ്ല്യൂഎഫ് സലാല കമ്മിറ്റിയുടെ നേതൃത്വത്തിൽ സലാല പബ്ലിക് പാർക്കിൽ ഈദ് സംഗമം സംഘടിപ്പിച്ചു. പെരുന്നാൾ വിശേഷങ്ങൾ പങ്കുവെച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും നടന്ന സംഗമത്തിന് കബീർ കാളിയരകത്ത്, സ്നേഹ ഗിരീഷ്, ആയിഷാ കബീർ, ജൈസൽ എടപ്പാൾ തുടങ്ങിയവർ നേതൃത്വം നൽകി.
താൽക്കാലികമായി നാട്ടിലേക്ക് മടങ്ങുന്ന പിസിഡബ്ല്യൂഎഫ് സലാല വനിതാ ഘടകം വൈസ് പ്രസിഡന്റ് ഷൈമ ഇർഫാൻ, എക്സിക്യൂട്ടീവ് അംഗം ഇർഫാൻ, ഉപരിപടനത്തിനായി നാട്ടിലേക്ക് പോകുന്ന പൊൻകതിർ ബാലവേദി പ്രസിഡന്റ് അനാമിക, എക്സിക്യൂട്ടീവ് അങ്കം മനുകൃഷ്ണ
എന്നിവർക്ക് യാത്രയയപ്പ് നൽകി.
0 comments