ചികിത്സാ സഹായവുമായി ജിദ്ദ പാലക്കാട് കെഎംസിസി

ജിദ്ദ : നിർധനരും നിരാലംബരുമായ രോഗികൾക്ക് ആവശ്യമായ ചികിത്സാ ധനസഹായം നൽകുന്ന കാരുണ്യ പദ്ധതിക്ക് തുടക്കമിട്ട് ജിദ്ദ പാലക്കാട് ജില്ല കെഎംസിസി. പാലക്കാട് ജില്ലയിൽനിന്നുള്ള അർഹരായ മുന്നൂറോളം രോഗികളെയാണ് പദ്ധതിയിലേക്ക് പരിഗണിക്കുന്നത്. ജില്ലയിലെ പ്രവാസി കുടുംബങ്ങൾക്കായിരിക്കും പദ്ധതിയിൽ പ്രഥമ പരിഗണന. പദ്ധതിയുടെ ധനസഹായ വിതരണോദ്ഘാടനം "പ്രവാസി കുടുംബസംഗമം' എന്ന പേരിൽ അടുത്ത മാസം ചെറുപ്പുളശേരിയിൽ നടക്കും. ജില്ലാ പ്രെസിഡന്റ് ഹബീബുള്ള പട്ടാമ്പി, ജനറൽ സെക്രട്ടറി കുഞ്ഞിമുഹമ്മദ് കോട്ടോപ്പാടം, ട്രഷറർ ഷഹീൻ തച്ചമ്പാറ, ഓർഗനൈസിങ് സെക്രട്ടറി യൂസഫലി തിരുവേഗപ്പുറ, വൈസ് പ്രസിഡന്റ് മുഹമ്മദലി കാഞ്ഞിരപ്പുഴ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.










0 comments