ad
Deshabhimani

അരങ്ങേറ്റത്തിന്‌ വേദിയായി ‘ഓർമയിൽ ഒരോണം’ ; കൊട്ടിക്കയറി 70 കലാകാരന്മാർ

ormayil oru onam
വെബ് ഡെസ്ക്

Published on Oct 17, 2025, 01:04 PM | 1 min read

ദുബായ് : ചെണ്ട അഭ്യസിച്ച 70 കലാകാരന്മാരുടെ അരങ്ങേറ്റത്തിന്‌ വേദിയായി ഓർമ ദുബായ്‌ സംഘടിപ്പിച്ച ‘ഓർമയിൽ ഒരോണം’. കുട്ടികളും വനിതകളുമടങ്ങിയ സംഘം അൽ നാസർ ലെഷർ ലാൻഡിലെത്തിയ ജനഹൃദയങ്ങളിലേക്ക്‌ കൊട്ടിക്കയറി. കേരളത്തിന്റെ നാടൻ കലാപാരമ്പര്യത്തെ ദുബായിലെ മലയാളി സമൂഹം ഹൃദയപൂർവം ഏറ്റെടുത്തു. സാംസ്‌കാരിക സമ്മേളനം എം നൗഷാദ് എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് നൗഫൽ പട്ടാമ്പി അധ്യക്ഷനായി. മുഹമ്മദ് ബിൻ അബ്ദുള്ള അൽ മർസൂക്കി, നോർക ഡയറക്‌ടർ ഒ വി മുസ്‌തഫ, പ്രവാസി ക്ഷേമനിധി ഡയറക്‌ടർ ബോർഡ് അംഗം എൻ കെ കുഞ്ഞമ്മദ്, ഓണാഘോഷം കൺവീനർ പ്രദീപ് തോപ്പിൽ എന്നിവർ സംസാരിച്ചു. ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ സ്വാഗതവും സെക്രട്ടറി കാവ്യ സനത് നന്ദിയും പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home