ഓർമ കേരളോത്സവം: 1001 അംഗ സംഘാടക സമിതി

ദുബായ് : യുഎഇ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഓർമ സംഘടിപ്പിക്കുന്ന കേരളോത്സവം 2026ന്റെ നടത്തിപ്പിനായി 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഖിസൈസിലെ അമിറ്റി സ്‌കൂൾ അങ്കണത്തിൽ രണ്ടുദിവസങ്ങളിലായാണ് കേരളോത്സവം. ഗായകരായ ജ്യോത്സ്ന, സയനോര ഫിലിപ്പ്, അരവിന്ദ് വേണുഗോപാൽ, പുഷ്പാവതി എന്നിവർ ഒരുക്കുന്ന സംഗീതവിരുന്നാണ് പ്രധാന ആകർഷണം.
ദുബായ് ഖിസൈസിലെ ഹുദൈബിയ സ്‌കൂളിൽ ഞായറാഴ്‌ച ചേർന്ന യോഗം ലോക കേരള സഭ അംഗം എൻ കെ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. ഓർമ പ്രസിഡന്റ് അംബുജാക്ഷൻ അധ്യക്ഷനായി. 201 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും ഭാരവാഹികളെയും യോഗം തെരഞ്ഞെടുത്തു. റഷീദ് മട്ടന്നൂർ, അബ്ദുള്ള ഹിലാൽ അൽബർഷ, ജനറൽ കൺവീനർ പ്രദീപ് തോപ്പിൽ, ട്രഷറർ സാദിഖ്, ജോയിന്റ് ട്രഷറർ സുൽഫത്, മുൻ സെക്രട്ടറി അനീഷ് മണ്ണാർക്കാട്, കെ വി സജീവൻ, മോഹനൻ മൊറാഴ എന്നിവർ സംസാരിച്ചു. കേരളോത്സവം 2026ന്റെ ബ്രോഷർ പ്രകാശനവും നടന്നു. ഓർമ സെക്രട്ടറി അക്ബർ അലി സ്വാഗതവും വൈസ് പ്രസിഡന്റ് സോണിയ ഷിനോയ് പുൽപ്പാട്ട് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: പ്രദീപ് തോപ്പിൽ (ജനറൽ കൺവീനർ), കെ വി അരുൺ, ഫിറോസിയ ദിലീഫ്റഹ്മാൻ (ജോയിന്റ് കൺവീനർ), എൻ കെ കുഞ്ഞഹമ്മദ് (രക്ഷാധികാരി), ഒ വി മുസ്തഫ (ചെയർമാൻ), റഷീദ് മട്ടന്നൂർ, കെ വി സജീവൻ, ശശികുമാർ (വൈസ് ചെയർമാൻ), അനീഷ് മണ്ണാർക്കാട് (പ്രോഗ്രാം കമ്മിറ്റി കൺവീനർ), സി കെ റിയാസ് (പരസ്യ കമ്മിറ്റി കൺവീനർ), അക്ബർ അലി (പ്രചാരണ കമ്മിറ്റി കൺവീനർ), സി എൻ എൻ ദിലീപ് (മീഡിയ കമ്മിറ്റി കൺവീനർ), സാദിഖ് (ട്രഷറർ), സുൽഫത് (ജോയിന്റ് ട്രഷറർ).









0 comments