ad
Deshabhimani

ഓർമ ദുബായ് അൽഖുസ് മേഖല രക്തദാന ക്യാമ്പ്‌

Orma dubai blood donation drive
വെബ് ഡെസ്ക്

Published on Feb 04, 2026, 03:39 PM | 1 min read

ദുബായ്‌: ‘രക്തം ദാനം ചെയ്യൂ ജീവൻ രക്ഷിക്കൂ' എന്ന സന്ദേശത്തിൽ ഓർമ ദുബായ് അൽഖുസ് മേഖല കമ്മിറ്റി രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു. ഡിഎച്ച്‌എ ബ്ലഡ്‌ ഡൊണേഷൻ സെന്ററിൽ നടന്ന ക്യാന്പിൽ മേഖലയിലെ വിവിധ പ്രദേശത്തുനിന്ന്‌ ഏകദേശം 170 പേർ രക്തം ദാനം ചെയ്‌തു.


മേഖല സെക്രട്ടറി സുഭാഷ്, പ്രസിഡന്റ്‌ ഷോൺ ജോസഫ്, ട്രഷറർ ജിബിൻ, മേഖല വൈസ് പ്രസിഡന്റ്‌ മീര ജയറാം, മേഖല എക്സിക്യൂട്ടീവ്‌ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ഓർമ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഫിറോസ്, അംബുജാക്ഷൻ, നവാസ്, അംബുജം, ജിസ്‌മി, കബീർ അച്ചാരത്‌, മുരളി തുടങ്ങിയവർ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home