ഓർമ കുടുംബ സഹായങ്ങൾ കൈമാറി

കരുനാഗപ്പള്ളി/ദുബായ് : കൊല്ലം സ്വദേശി ജ്യോതിഷ്കുമാറിന്റെ കുടുംബത്തിന് ഓർമ കുടുംബക്ഷേമ ധനസഹായം കൈമാറി. കരുനാഗപ്പള്ളിയിലെ ജ്യോതിഷിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജയപ്രകാശ്, ജ്യോതിഷിന്റെ അച്ഛൻ ഗോപാലകൃഷ്ണപിള്ളയ്‌ക്ക് തുക കൈമാറി. യോഗത്തിൽ ഓർമ പ്രസിഡന്റ് നൗഫൽ പട്ടാമ്പി അധ്യക്ഷനായി. സിപിഐ എം ലോക്കൽ സെക്രട്ടറി ടി രാജീവ്, എൻ കെ കുഞ്ഞഹമ്മദ്, ബ്രാഞ്ച് സെക്രട്ടറി ശശിധരൻ, പ്രവാസി സംഘം കരുനാഗപ്പള്ളി ഏരിയ സെക്രട്ടറി അബ്ദുൾ ജബ്ബാർ, തൊടിയൂർ പഞ്ചായത്ത് അംഗം അജിത്കുമാർ, ഓർമ അൽഖുസ് അംഗം അഖിൽ, അബ്ദുൾ റഷീദ് എന്നിവർ സംസാരിച്ചു. ഓർമ കുടുംബാംഗം ബുഷ്റ, കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയംഗം വസന്ത രമേഷ്, സിപിഐ എം ലോക്കൽ കമ്മിറ്റിയംഗം രമണിബായി, പ്രവാസിസംഘം ജില്ലാ ട്രഷറർ ജയലക്ഷ്മി, എസ്എഫ്ഐ ഏരിയ പ്രസിഡന്റ് അർജുൻ, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി പ്രമോദ് എന്നിവർ പങ്കെടുത്തു.
അഖിൽ ആർ സി കുടുംബ സഹായം
ദുബായ് : ജബൽ അലി മേഖലയിലെ സൗത്ത് താജ് യൂണിറ്റ് അംഗമായിരുന്ന അഖിൽ ആർ സിയുടെ കുടുംബത്തിനുള്ള ഓർമ കുടുംബ ക്ഷേമ ഫണ്ട് കൈമാറി. അഖിലിന്റെ പനവൂരിലെ വീട്ടിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ബൈജു, അഖിലിന്റെ അമ്മ ചന്ദ്രികയ്‌ക്ക് തുക കൈമാറി. ഓർമ പ്രസിഡന്റ് നൗഫൽ പട്ടാമ്പി അധ്യക്ഷനായി.

മുൻ അംഗം മുരളി മണമ്പൂർ, എൻ കെ കുഞ്ഞുമുഹമ്മദ്, ഓർമ അംഗം അബ്‌ദുൾ റഷീദ്, പനവൂർ പഞ്ചായത്ത് വാർഡ് അംഗം സജീവ് കുമാർ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളയിൽ നൗഷാദ്, സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം ഭൂവനചന്ദ്രൻ, ബ്രാഞ്ച് സെക്രട്ടറി അഭിജിത്ത്, ഓർമ കുടുംബാംഗങ്ങളായ ബുഷ്റ, പ്രസന്ന എന്നിവർ പങ്കെടുത്തു.










0 comments