ഓർമയുടെ കൈത്താങ്ങ്; മൂന്ന് കുടുംബങ്ങൾക്ക് ധനസഹായം കൈമാറി

കുന്നംകുളം/കൊച്ചി/തിരുവല്ല: അന്തരിച്ച ഓർമ അംഗങ്ങളുടെ കുടുംബങ്ങൾക്ക് ആശ്വാസമായി ഓർമയുടെ കുടുംബ സഹായധനം കൈമാറി. മാർച്ച് 2ന് കുന്നംകുളത്തും കൊച്ചിയിലും 3ന് തിരുവല്ലയിലുമായി നടന്ന ചടങ്ങുകളിലാണ് സഹായധനം വിതരണം ചെയ്തത്. കുന്നംകുളത്ത് നടന്ന ചടങ്ങിൽ അന്തരിച്ച ഷാനവാസിന്റെ മാതാവിന് സഹായധനം സിപിഐ എം കുന്നംകുളം ഏരിയ കമ്മിറ്റി അംഗവും സിഐടിയു കുന്നംകുളം ഏരിയ സെക്രട്ടറിയുമായ എൻ എം മുരളീധരൻ കൈമാറി.
കൊച്ചിയിൽ നടന്ന ചടങ്ങിൽ ഓർമ അൽ ഖൂസ് മേഖല ന്യൂ ഗ്രാൻഡ് യൂണിറ്റ് അംഗമായിരുന്ന അന്തരിച്ച ആന്റണി ജോസഫിന്റെ കുടുംബത്തിന് സിപിഐ എം കൊച്ചി ഏരിയ സെക്രട്ടറി പി എസ് രാജം സഹായധനം നൽകി. ഇരു ചടങ്ങുകളിലും ഓർമ മുൻ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, മുൻ പ്രസിഡന്റ് ഷിഹാബ്, മുൻ സെൻട്രൽ കമ്മിറ്റി അംഗം രാജേഷ്, അബൂബക്കർ എന്നിവർ പങ്കെടുത്തു.

മാർച്ച് 3-ന് തിരുവല്ലയിൽ നടന്ന ചടങ്ങിൽ ഓർമ അൽ ഖിസൈസ് മേഖല സോനപ്പൂർ യൂണിറ്റ് അംഗമായിരുന്ന വിശാലിന്റെ കുടുംബത്തിന് സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സംസ്ഥാന കോഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാനുമായ അഡ്വ. ആർ സനൽകുമാർ സഹായധനം കൈമാറി. ചടങ്ങിൽ ഓർമ മുൻ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, മുൻ പ്രസിഡന്റ് ഷിഹാബ്, മുൻ സെൻട്രൽ കമ്മിറ്റി അംഗം രാജേഷ്, എന്നിവർ പങ്കെടുത്തു.











0 comments