ഓൺലൈൻ നിക്ഷേപ തട്ടിപ്പ്: 5 പേർക്ക് തടവും പിഴയും

ദുബായ് : ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ അഞ്ച് പേർക്ക് ദുബായ് മിസ്ഡിമീനർ കോടതി ഒരു മാസം തടവും പിഴയും വിധിച്ചു. ശിക്ഷയ്ക്ക് ശേഷം നാടുകടത്താനും ഉത്തരവിട്ടു. പ്രതികൾ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് പണം കൈപ്പറ്റുകയായിരുന്നു. ഒന്നാമനും മൂന്നാമനും 10,145 ദിർഹം വീതം, രണ്ടാമന് 6,644 ദിർഹം, നാലാമനു 500 ദിർഹം, അഞ്ചാമനു 300 ദിർഹം എന്നിങ്ങനെ പിഴ ചുമത്തി. ആറാമത്തെ പ്രതിയെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു.










0 comments