ad
Deshabhimani

കൈരളി ഓണോത്സവം 2025 സമാപിച്ചു

vadamvali kaieali salalah
വെബ് ഡെസ്ക്

Published on Oct 06, 2025, 05:33 PM | 1 min read

സലാല: ഫാസ്  അക്കാദമി മൈതാനത്ത് വെച്ച് നടത്തിയ വടംവലി മത്സരത്തോടെ കൈരളി സലാലയുടെ ഓണോത്സവം  സമാപിച്ചു. സലാലയിലെ എട്ടു ടീമുകൾക്കൊപ്പം നാല്  വനിതാ ടീമുകളുടെ സൗഹൃദ വടംവലി  മത്സരവും നടന്നു.

വനിതകളുടെ നാലു ടീമുകൾ മാറ്റുരച്ചതിൽ ഒന്നാം സ്ഥാനം സൈക്കോസ്  കരസ്ഥമാക്കി. റോപ്പ് റബൽസും മഴവിൽ സലാലയും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

പുരുഷ വിഭാഗത്തിൽ സൈക്കോ സനായ്യ ഒന്നാം സ്ഥാനം നേടി. ഫസ്റ്റ് റണ്ണറപ്പായി ലജൻ്റസ് ബി, സെക്കൻഡ് റണ്ണറപ്പായി  എൽ സി സി സലാല എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

വിജയികൾക്കുള്ള ക്യാഷ് പ്രൈസും ട്രോഫിയും മെഡലുകളും  സംഘാടകരും വിശിഷ്ട അതിഥികളും ചേർന്ന് കൈമാറി.  ജംഷാദ്  ആനക്കയം, ഐ അജിത്ത്, മുൻ സന്തോഷ് ട്രോഫി താരം കെ പി സുബൈർ എന്നിവർ വടംവലിയുടെ റഫറിമാരായി കളി നിയന്ത്രിച്ചു.

പ്രസിഡന്റ് മൺസൂർ പട്ടാമ്പി അധ്യക്ഷനായി. ജനറൽ സെക്രട്ടറി  ലിജോ ലാസർ ഉദ്ഘാടനം ചെയ്തു. കൈരളി രക്ഷാധികാരി  അംബുജാക്ഷൻ മയ്യിൽ,  ഇന്ത്യൻ എംബസി കൗൺസിൽ ഏജന്റ് ഡോക്ടർ കെ സനാതനൻ,  ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് പ്രസിഡന്റ്  രാകേഷ് കുമാർ ജ,  മലയാളം മിഷൻ സലാല ചാപ്റ്റർ ചെയർമാൻ എ കെ പവിത്രൻ,  ലോക കേരള സഭ അംഗം ഹേമ ഗംഗാധരൻ,  ഇന്ത്യൻ സ്കൂൾ അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽ ഡോ വിപിൻ ദാസ്,  ഇന്ത്യൻ സോഷ്യൽ ക്ലബ് ജനറൽ സെക്രട്ടറി സന്ദീപ് ഓജ,  തും റൈറ്റ് ഇന്ത്യൻ സ്കൂൾ  പ്രസിഡണ്ട് റസൽ മുഹമ്മദ്,  എസ് എൻ ഡി പി ജനറൽ സെക്രട്ടറി രമേഷ് കുമാർ, വിവിധ സംഘടന പ്രതിനിധിള്‍ എന്നിവര്‍ സംസാരിച്ചു.

കൈരളി സ്പോർട്സ് കൺവീനർ  രാജേഷ് പുറമേരി സ്വാഗതവും വനിത വിഭാഗം സെക്രട്ടറി സീന സുരേന്ദ്രൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home