ad
Deshabhimani

അഴീക്കോട് ഒരുമ ഓണാഘോഷം സംഘടിപ്പിച്ചു

onam celebration
വെബ് ഡെസ്ക്

Published on Nov 26, 2025, 04:34 PM | 1 min read

ഷാർജ : കണ്ണൂർ അഴീക്കോട് ഒരുമ കൂട്ടായ്‌മയുടെ ഓണാഘോഷമായ "ഒരുമേന്റോണം" ഷാർജ സെൻട്രൽ മാളിൽ അരങ്ങേറി. ആഘോഷ പരിപാടികൾക്ക് പ്രസിഡന്റ് സുബീർ ആലാങ്കണ്ടി, സെക്രട്ടറി മുബീർ കെ കെ, ട്രഷറർ മധുസൂധനൻ എന്നിവർ ചേർന്ന്‌ തുടക്കം കുറിച്ചു. കോർ കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രൻ, ലസിത്‌ കായക്കൽ, വിജയൻ ചേനമ്പേത്ത്‌ എന്നിവർ സംസാരിച്ചു. മായാദിനേശിന്റെ "ഒറ്റ നക്ഷത്രം " എന്ന പുസ്‌തകം ചടങ്ങിൽ പ്രകാശനം ചെയ്‌തു. മായാദിനേശ്‌, ബിജു വി സി, ലസിത്‌ കായക്കൽ, സലാം പാപ്പിനിശ്ശേരി, സിറാജ്‌ മൊയ്‌തീൻ, നിഷാന്ത്‌ വി, ദീപക്‌ വി കെ, സരിൻ കെ എന്നിവർക്കുള്ള ഉപഹാരങ്ങൾ ഭാരവാഹികൾ സമ്മാനിച്ചു. ഘോഷയാത്ര, ചെണ്ടമേളം എന്നിവയും, തിരുവാതിര അടക്കം വിവിധ കലാപരിപാടികളും ഓണസദ്യയും, ഭാഗ്യരാജും ടീമും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home