ad
Deshabhimani

ബുറൈമി കുടുംബ സംഗമവും ഓണാഘോഷവും

buraimi onam celebration
വെബ് ഡെസ്ക്

Published on Oct 23, 2025, 04:13 PM | 1 min read

ബുറൈമി : ബുറൈമി കലാ-കായിക സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും ഓണാഘോഷവും ബുറൈമി വുമൻസ് അസോസിയേഷൻ ഹാളിൽ അരങ്ങേറി. രാവിലെ 10 മണിക്ക് ജോസഫ്, ഷിഞ്ചു എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ പൂക്കളപ്രദർശനത്തോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് 11 മണിക്ക് ആരംഭിച്ച പുലിക്കളിയും താലപ്പൊലിയുടെയും അകമ്പടിയോടുകൂടി മാവേലി വേദിയിലെത്തി. തുടർന്ന് വേദിയിൽ കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. വനിതകളുടെയും കുട്ടികളുടെയും ഡാൻസുകൾക്കും പാട്ടുകൾക്കും സാന്ദ്ര ഷിൻജു , അനുജ പ്രവീൺ , സരീഹ സിറാജ് എന്നിവർ നേതൃത്വം നല്കി. അന്നപൂർണ്ണയായിരുന്നു അവതാരക.


സാംസ്കാരിക സമ്മേളനത്തിൽ ബുറൈമി ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ബിജു വർഗ്ഗീസ് , ബുറൈമി ഹോസ്പിറ്റലിലെ ഡോ നൗഫൽ. ഗോൾഡൻ സ്മൈൽ ഡെൻറ്റൽ ക്ലിനിക്കിലെ ഡോ. ബിജു , ഷാജു കൊരട്ടി, പ്രസന്നൻ തളിക്കുളം എന്നിവർ സംസാരിച്ചു. SSLC , +2 പരീക്ഷകളിൽ വിജയം നേടിയ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കൾക്ക് മെമെന്റോ നൽകി. കലാപരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങളും നല്കി.

അനുജ പ്രവീണിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പ്രകാശ് കളിച്ചാത്ത് സ്വാഗവും സോണിയാ റഷീദ് നന്ദിയും രേഖപ്പെടുത്തി. ആവേശകരമായ ഗെയിമുകളും വീറും വാശിയും നിറഞ്ഞു നിന്ന വടംവലി മത്സരവും നടന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home