ആവേശമായി ഓണത്തനിമ 2025

കുവൈത്ത് സിറ്റി: ആവേശകരമായ വടംവലി മത്സരം, ‘പേൾ ഓഫ് ദി സ്കൂൾ’ അവാർഡ് വിതരണം, സാംസ്കാരിക പരിപാടികൾ എന്നിവയോടെ തനിമ കുവൈത്തിന്റെ ‘ഓണത്തനിമ’ ആഘോഷം അബ്ബാസിയ ഇന്റിഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽനടന്നു. ജിഎടി സിഇഒ കെ എസ് വർഗീസ് ‘ഓണത്തനിമ’ ഉദ്ഘാടനം ചെയ്തു. ഓണത്തനിമ കൺവീനർ ബിനിൽ സ്കറിയ അധ്യക്ഷത വഹിച്ചു.
തനിമ ജനറൽ കൺവീനർ ജോജിമോൻ തോമസ് ആമുഖപ്രഭാഷണം നടത്തി. എൻആർഐ ടഗ് ഓഫ് വാർ ഫെഡറേഷൻ പ്രസിഡന്റ് ബാബുജി ബത്തേരി പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഡോ. ധീരജ് ഭരദ്വാജ് മുഖ്യ പ്രഭാഷണം നടത്തി. തനിമ ട്രഷറർ റാണാ വർഗീസ്, ജോയിന്റ് കൺവീനർ വിജേഷ് വേലായുധൻ, വനിതാ വിഭാഗം കൺവീനർ ഉഷ ദിലീപ്, ഓഫീസ് സെക്രട്ടറി ജിനു കെ അബ്രഹാം എന്നിവർ സംസാരിച്ചു. മുസ്തഫാ ഹംസ (മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ആൻഡ് സിഇഒ), അബീദ് അബ്ദുൽ കരീം, പ്രദീപ് മേനോൻ, മുസ്തഫാ കാരി, റെനോഷ് കുറുവിള, ജോയൽ ജേക്കബ്, ഹർഷൽ, സയ്യിദ് ആരിഫ്, മാനേജർ സോളി മത്തായി, ഷബീർ മണ്ടോളി, മുഹമ്മദ് കുഞ്ഞി, ഫൈസൽ ഹംസ, റോയ് ആൻഡ്ര്യൂസ്, ചെസ്സിൽ രാമപുരം, തമ്പി ലൂക്കോസ്, കൃഷ്ണൻ കടലുണ്ടി, ബിനോയ് ചന്ദ്രൻ, രാജീവ് നാടുവിലേമുറി, ഹമീദ് മദൂർ, അമീറുദ്ദിൻ ലബ്ബ, ഷൈജിത്ത്, ബഷീർ ബാത്ത എന്നിവർ പങ്കെടുത്തു. ഡോ. കെ അബ്ദുല്ല ഹംസ, ഡോ. എസ് എം ഹൈതർ അലി എന്നിവരെ ചടങ്ങിൽ ആദരിച്ചു. തനിമ ഡയറക്ടറി, സുവനീർ പ്രകാശനവും നടന്നു.
ഡൊമിനിക് ആന്റണി സ്വാഗതം പറഞ്ഞ ചടങ്ങിൽ ജോ ആന്ന മരിയം ഷാജി, മാളവിക വിജേഷ് എന്നിവർ പ്രാർത്ഥനാഗാനം ആലപിച്ചു. പൗർണമി സംഗീത്, ദർശൻ ദിലീപ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. പ്രോഗ്രാം കൺവീനർ ബിനോയ്, അഷറഫ് ചുരൂട്ട് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.









0 comments