വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ: പിഎസ്‍സി പരീക്ഷാകേന്ദ്രത്തിൽ മാറ്റം

തിരുവനന്തപുരം: ഫയർ ആൻഡ് റെസ്ക്യൂ സർവീസസിൽ വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 215/2025) തസ്തികയിലേക്കുള്ള പരീക്ഷയുടെ കേന്ദ്രത്തിൽ മാറ്റം. ഡിസംബർ 6ന് ഉച്ചയ്ക്ക് ശേഷം 1.30 മുതൽ 3.20 വരെ നടത്തുന്ന ഒഎംആർ പരീക്ഷയ്ക്ക് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ബസാർ (പി.ഒ), കൊയിലാണ്ടി ഗവ.മാപ്പിള വി.എച്ച്.എസ്.എസിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1091300 മുതൽ 1091599 വരെയുള്ളവർ കോഴിക്കോട്, ജി.എച്ച്.എസ്.എസ്. പന്തലായനി കൊയിലാണ്ടിയിലും കോഴിക്കോട്, ജി.വി.എച്ച്.എസ്.എസ് ബാലുശ്ശേരിയിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1092400 മുതൽ 1092599 വരെയുള്ളവർ കോഴിക്കോട്, ബാലുശ്ശേരി, പൊലീസ് സ്റ്റേഷന് സമീപം, ശ്രീ ഗോകുലം ആർട്സ് ആൻഡ് സയൻസ് കോളേജിലും പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റുമായി ഹാജരായി പരീക്ഷയെഴുതേണ്ടതാണെന്ന് പിഎസ്‍സി വാർത്താക്കുറിപ്പിൽ അറിയിച്ചു.
പ്രമാണപരിശോധന
പൊതുമരാമത്ത് വകുപ്പിൽ ആർക്കിടെക്ചറൽ അസിസ്റ്റൻറ് (കാറ്റഗറി നമ്പർ 315/2024) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് 2025 ഡിസംബർ 6 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ. വിഭാഗവുമായി ബന്ധപ്പെടണം (0471 2546281).








0 comments